(gcc.truevisionnews.com) മുൻ ഭാര്യയെ അപമാനിച്ചുകൊണ്ട് മെസേജിങ് ആപ്പ് വഴി സന്ദേശം അയച്ച വ്യക്തിക്ക് പിഴയിട്ട് ബഹ്‌റൈൻ കോടതി. 50 ബഹ്‌റൈൻ ദിനാറാണ് പിഴയായി നൽകേണ്ടത്. മെസേജിങ് ആപ്പ് വഴി സന്ദേശം അയച്ച മുൻ ഭർത്താവിനെതിരെ സ്ത്രീ പബ്ലിക് പ്രോസിക്യൂഷന് പരാതി നൽകുകയായിരുന്നു.
തന്റെ എളിമയെയും അന്തസിനെയും വ്രണപ്പെടുത്തുന്ന വാക്കുകൾ മുൻ ഭർത്താവിന്റെ സന്ദേശത്തിൽ ഉണ്ടായിരുന്നെന്നും പരാതിയിൽ പറയുന്നുണ്ട്. തുടർന്നാണ് സന്ദേശത്തിന്റെ പകർപ്പടക്കം ഉൾപ്പെടുത്തി പബ്ലിക് പ്രോസിക്യൂഷന് പരാതി സമർപ്പിച്ചത്.
ആശയവിനിമയ ഉപകരണങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ട് ശല്യമുണ്ടാക്കുക, പ്രശസ്തിക്ക് കോട്ടം വരുത്തുന്ന ഭാഷ ഉപയോഗിച്ച് അപമാനിക്കുക എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ചുമത്തിയത്. തുടർന്ന് ഇയാൾക്കെതിരെ പിഴ ചുമത്തുകയായിരുന്നു. കേസ് ലോവർ ക്രിമിനൽ കോടതിയിലേക്ക് കൈമാറി. തുടർന്ന് ശിക്ഷ കോടതിയും ശരിവെക്കുകയായിരുന്നു.
Bahrain court fines man for insulting ex-wife