മസ്കറ്റ്: (gcc.truevisionnews.com)ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റില്‍ സദാചാര ലംഘനം നടത്തിയ പ്രവാസികൾ അറസ്റ്റിൽ. പൊതു ധാർമ്മികത ലംഘിച്ചതിനാണ് ഏഷ്യൻ വംശജരായ സ്ത്രീകളുൾപ്പടെ മുപ്പത് പ്രവാസികളെ അറസ്റ്റ് ചെയ്തത്. പ്രവാസികളെ മത്രയിൽ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മത്രയിലെ ഒരു ഹോട്ടലിൽ ധാർമ്മികതയ്ക്കും പൊതു മര്യാദയ്ക്കും വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് വിവിധ ഏഷ്യൻ രാജ്യക്കാരായ മുപ്പതു പേരെ അറസ്റ്റ് ചെയ്തു എന്നാണ് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞിട്ടുള്ളത്. ഇതിൽ 21 പേരും സ്ത്രീകളാണെന്നും വാർത്താകുറിപ്പിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലായ ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയായിവരികയാണ്.
Thirty expatriates including women arrested for violating morals at a hotel in Oman