Jul 24, 2025 11:46 AM

റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിലെ ആദ്യ സ്വയം നിയന്ത്രിത, ഡ്രൈവറില്ലാത്ത സ്മാർട്ട് ടാക്സികളുടെ പരീക്ഷണ ഓട്ട സേവനങ്ങൾക്ക് റിയാദിൽ തുടക്കമായി. ഗതാഗത, ലോജിസ്റ്റിക് സർവീസസ് മന്ത്രിയും ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി ബോർഡ് ചെയർമാനുമായ എൻജിനീയർ സാലിഹ് അൽ ജാസർ റിയാദിൽ പ്രാരംഭ പ്രവർത്തന ഘട്ടം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

റിയാദിലും പരിസരത്തുമായി 13 പിക്-അപ്, ഡ്രോപ്പ് ഓഫ് സ്റ്റേഷനുകളിൽ നിന്നും 7 പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 12 മാസത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ സെൽഫ് - ഡ്രൈവിങ് കാറുകൾ ഓടുന്നത്. പരമാവധി 100 കിലോമീറ്റർ വേഗതയിൽ വരെ ഓടാൻ സാധിക്കുന്ന വാഹനത്തിൽ യാത്രാ സാഹചര്യങ്ങൾ, സുരക്ഷ, സഹായം എന്നിവ നിരീക്ഷിക്കുന്നതിനായി ഓരോ വാഹനത്തിലും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉണ്ടാകും.

ഊബർ, ഐഡ്രൈവ്, വീറൈഡ് എന്നിവയുമായി സഹകരിച്ചാണ് ആദ്യ ഘട്ടം നടപ്പിലാക്കുന്നത്. ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും സാങ്കേതിക മേൽനോട്ടത്തിലുമാണ് ഡ്രൈവറില്ലാ ടാക്സികൾ സേവനം നടത്തുക.

കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനലുകൾ 2, 5, റോഷൻ ബിസിനസ് പാർക്ക്, പ്രധാന ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേകൾ, 13 ഡ്രോപ്പ്-ഓഫ്, പിക്ക്-അപ്പ് സ്റ്റേഷനുകൾ എന്നിവ ഈ സേവനത്തിന്റെ പരിധിയിൽ വരും.

റോഷൻ വാട്ടർഫ്രണ്ടിന് പുറമെ, പ്രിൻസസ് നൂറ സർവകലാശാല, നോർത്തേൺ റെയിൽവേ സ്റ്റേഷൻ, റിയാദിന് വടക്കുള്ള ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ആസ്ഥാനം എന്നിവിടങ്ങളിൽ നിന്നും യാത്രക്കാർക്ക് കയറാനും ഇറങ്ങാനും കഴിയും.

ഗതാഗത, ലോജിസ്റ്റിക്സ് മേഖലയെയും ആഭ്യന്തര മന്ത്രാലയം, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം, സൗദി ഡാറ്റ, എഐ അതോറിറ്റി (എസ്‌ഡി‌എ‌ഐ‌എ), ജനറൽ അതോറിറ്റി ഫോർ സർവേ ആൻഡ് ജിയോസ്പേഷ്യൽ ഇൻഫർമേഷൻ, സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ (സാസോ) എന്നിവയുൾപ്പെടെയുള്ള ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ഒരുമിപ്പിച്ച് കൊണ്ടുവരുന്ന ഒരു സംയോജിത പങ്കാളിത്തത്തിന്റെ ഫലമാണ് ഈ പദ്ധതി.

Driverless smart taxis trial begins in Riyadh

Next TV

Top Stories










News Roundup






Entertainment News





//Truevisionall