കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിലെ റുമൈത്തിയയിൽ കാമുകിയെ തടഞ്ഞുവെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുവൈത്തി പൗരന് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. പ്രതി ഇരയുടെ മൃതദേഹം ഒരു ബാഗിലാക്കി വീടിന് പുറത്തേക്ക് കൊണ്ടുപോയെന്ന് കേസ് ഫയലുകളില്‍ വ്യക്തമാക്കുന്നു.
പബ്ലിക് പ്രോസിക്യൂഷനെ പ്രതിനിധീകരിച്ച് അഡ്വക്കേറ്റ് ഫാരിസ് ഹുസൈൻ അൽ-ദബ്ബൂസ് ഹാജരായി. പ്രതിയെ കുറ്റക്കാരനായി പ്രഖ്യാപിക്കണമെന്നും പരമാവധി ശിക്ഷ നൽകണമെന്നും അദ്ദേഹം കോടതിയിൽ അഭ്യർത്ഥിച്ചു. കോടതിയിൽ വാദങ്ങൾ ബോധിപ്പിക്കവെ പ്രതി ഇരയുടെ സ്വകാര്യത ലംഘിച്ചതായി അൽ ദബ്ബൂസ് ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത്.
Kuwaiti man sentenced death for raping and murdering girlfriend