---
title: "കണ്ണൂർ തലശ്ശേരി സ്വദേശി  അബുദാബിയിൽ അന്തരിച്ചു"
english_title: "Kannur Thalassery passed away Abu Dhabi."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/292558/kannur-thalassery-passed-away-abu-dhabi"
published_at: "2025-05-27T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68359f20e51b8_dead.jpg"
keywords: []
---

# കണ്ണൂർ തലശ്ശേരി സ്വദേശി  അബുദാബിയിൽ അന്തരിച്ചു

> **Lead Summary:** **അബൂദബി: **കണ്ണൂർ തലശ്ശേരി സ്വദേശി അബുദാബിയിൽ അന്തരിച്ചു. മുണ്ടേരി കോളിൽമൂല ചാലിൽ ഫഹദിന്റെ ഭാര്യ ആലിയമ്പത് ഹുസ്ന ഷെറിൻ ആണ് മരിച്ചത്.

## Article Content

**അബൂദബി: **കണ്ണൂർ തലശ്ശേരി സ്വദേശി അബുദാബിയിൽ അന്തരിച്ചു. മുണ്ടേരി കോളിൽമൂല ചാലിൽ ഫഹദിന്റെ ഭാര്യ ആലിയമ്പത് ഹുസ്ന ഷെറിൻ ആണ് മരിച്ചത്.

രണ്ട് ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ഐദിൻ, അനാമി, ഐഹാം. പിതാവ്: ബയ്യിൽ മുസ്തഫ. മാതാവ്: ആലിയമ്പത് റഹിമ. സഹോദരങ്ങൾ: നിദ ഫാത്തിമ, സഫ ഫർഹത്.

അബൂദബി കെ.എം.സി.സി ലീഗൽ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/292558/kannur-thalassery-passed-away-abu-dhabi)