കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്ത് -സൗദി അതിര്‍ത്തിയില്‍ പുതിയ എണ്ണ ശേഖരം കണ്ടെത്തി. ഇരു രാജ്യങ്ങളുടെയും സംയുക്ത അതിർത്തിയായ വഫ്ര ഫീൽഡിന് അഞ്ച് കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന നോർത്ത് വഫ്ര (വാറ-ബർഗാൻ) ഫീൽഡിലാണ് പുതിയ എണ്ണ ശേഖരം കണ്ടെത്തിയത്.
നോർത്ത് വഫ്ര കിണറിലെ വാറ ബർഗാൻ-1 റിസർവോയറിൽ നിന്നുള്ള എണ്ണയുടെ ഒഴുക്ക് പ്രതിദിനം 500 ബാരലിലധികം വരുമെന്നും 26-27 എപിഐ എന്ന പ്രത്യേക സാന്ദ്രതയിലാണെന്നും എണ്ണ മന്ത്രാലയം അറിയിച്ചു. 2020 പകുതിയോടെ വിഭജിക്കപ്പെട്ട മേഖലയിലും വിഭജിക്കപ്പെട്ട മേഖലയോട് ചേർന്നുള്ള കടൽത്തീരത്തും ഉത്പാദന പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യ കണ്ടെത്തലാണിതെന്നും പ്രസ്താവനയിൽ പറയുന്നു.
ഈ കണ്ടെത്തലിന്‍റെ വലിയ പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് ഇരു രാജ്യങ്ങളുടെയും നിലനിൽപ്പിനും, ലോകത്തിന് ഊർജ്ജം നൽകുന്നതിനുള്ള അവരുടെ വിശ്വാസ്യതയ്ക്കും, പര്യവേക്ഷണം, ഉത്പാദനം എന്നീ മേഖലകളിലെ അവരുടെ കഴിവുകൾക്കും നല്ല സ്വാധീനം ചെലുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
New oil reserves discovered Kuwait Saudi border