ഒമാനില്‍ ഇടിമിന്നലോട് കൂടിയ മഴ, വാദികൾ നിറഞ്ഞൊഴുകി

ഒമാനില്‍ ഇടിമിന്നലോട് കൂടിയ മഴ,  വാദികൾ നിറഞ്ഞൊഴുകി
May 27, 2025 01:32 PM | By Susmitha Surendran

മസ്കറ്റ്: (gcc.truevisionnews.com)  ഒമാനിലെ ചുട്ടുപൊള്ളുന്ന ചൂടിനുമേൽ ആശ്വാസമേകി മഴ. സുൽത്താനേറ്റിന്റെ വിവിധ ഭാ​ഗങ്ങളിൽ കഴിഞ്ഞ ദിവസം മഴ ലഭിച്ചു. അൽ ഹജ്ർ മലനിരകളിലും സമീപ പ്രദേശങ്ങളിലുമാണ് ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചത്. റുസ്താഖ്, സമാഈൽ, സുഹാർ, ജബൽ ശംസ്, ഇബ്രി, ഖാബുറ എന്നിവിടങ്ങളിൽ ശക്തിയേറിയ കാറ്റിനോടൊപ്പം കനത്ത മഴയാണ് ലഭിച്ചത്. വൈകിട്ടോടെയാണ് മഴ കനത്ത് പെയ്തത്. എന്നാൽ രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ താപനില ഉയർന്ന് തന്നെയാണ് അനുഭവപ്പെട്ടത്.

കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ വാദികളും മറ്റും നിറഞ്ഞൊഴുകിയിരുന്നു. സഹ്താൻ, സാനി, യാഖ തുടങ്ങിയ താഴ്വരകളിലും മലയിടുക്കുകളിലും വെള്ളമൊഴുക്ക് ഉണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേസമയം ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥ വിഭാ​ഗം മഴ മുന്നറിയിപ്പ് നൽകിയിരുന്നു. മഴയ്ക്കൊപ്പം കുറഞ്ഞ ദൃശ്യപരത, ആലിപ്പഴ വീഴ്ച, കാറ്റ് എന്നിവയും ഉണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.

Rain brings relief from scorching heat Oman.

Next TV

Related Stories
ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

Jul 20, 2025 06:52 PM

ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jul 20, 2025 03:23 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തിൽ...

Read More >>
മദ്യപിച്ച ശേഷം ക്രൂര മർദനം; ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Jul 19, 2025 11:00 PM

മദ്യപിച്ച ശേഷം ക്രൂര മർദനം; ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദിക്കുന്ന ദൃശ്യങ്ങൾ...

Read More >>
മലയാളി യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 19, 2025 10:03 PM

മലയാളി യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ...

Read More >>
പൊതുപരിപാടിക്കിടെ പരസ്യമായി വെടിയുതിർത്തു; സൗദി യുവാവ് അറസ്റ്റില്‍

Jul 19, 2025 04:43 PM

പൊതുപരിപാടിക്കിടെ പരസ്യമായി വെടിയുതിർത്തു; സൗദി യുവാവ് അറസ്റ്റില്‍

പൊതുപരിപാടിക്കിടെ വെടിവെപ്പ് നടത്തിയ സൗദി യുവാവ്...

Read More >>
Top Stories

News Roundup

//Truevisionall