Featured

കടുത്ത ചൂട്; ഷാ‍ർജയിൽ സൂര്യാഘാതമേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ

News |
May 28, 2025 04:01 PM

ഷാർജ: (gcc.truevisionnews.com) വീടിന് പുറത്ത് കളിക്കുമ്പോൾ സൂര്യാഘാതമേറ്റ നാല് വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് ഷാർജയിലെ അൽ നഹ്ദയിലായിരുന്നു സംഭവം. കഠിനമായ വേനലിന്റെ പശ്ചാത്തലത്തിൽ കുട്ടിയുടെ ആരോഗ്യനിലയിൽ പെട്ടെന്നുണ്ടായ മാറ്റം ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വേനലിന്റെ തീവ്രത കണക്കിലെടുത്ത് രക്ഷിതാക്കൾ കൂടുതലായി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു. ബാല്യത്തിലെ സൂര്യാഘാതം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കാൻ സാധ്യതയുണ്ട്. അതേസമയം, കുട്ടി ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നതായും അറിയിച്ചു. ചൂടിൽ കുട്ടികളെ ഏറെ നേരം പുറത്തിരുത്തുന്നത് പരമാവധി ഒഴിവാക്കണമെന്നും മതിയായ കുടിവെള്ളം ഉറപ്പാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Four year old girl hospitalized with sunstroke Sharjah

Next TV

Top Stories










News Roundup