---
title: "ജിദ്ദ വിമാനത്താവളത്തില്‍ പന്ത്രണ്ട് ഇനം സാധനങ്ങള്‍ക്ക് വിലക്ക്; നടപടി സുരക്ഷ ഉറപ്പുവരുത്താന്‍"
english_title: "Twelve items banned Jeddah airport measures ensure security"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293518/twelve-items-banned-jeddah-airport-measures-ensure-security"
published_at: "2025-06-01T10:33:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683bdf599b267_RTER.jpg"
keywords: []
---

# ജിദ്ദ വിമാനത്താവളത്തില്‍ പന്ത്രണ്ട് ഇനം സാധനങ്ങള്‍ക്ക് വിലക്ക്; നടപടി സുരക്ഷ ഉറപ്പുവരുത്താന്‍

> **Lead Summary:** **[ **ജിദ്ദ രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി 12 ഇനം സാധനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഈ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാര്‍ ഇനി മുതല്‍ ലഗേജിലോ കൈവശമോ ഇത്തരം സാധനങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.

## Article Content

**[ **ജിദ്ദ രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി 12 ഇനം സാധനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഈ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാര്‍ ഇനി മുതല്‍ ലഗേജിലോ കൈവശമോ ഇത്തരം സാധനങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.

നിയമം ലംഘിക്കുന്നവര്‍ നിയമ കുരുക്കുകളില്‍ അകപ്പെടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യയില്‍ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വസ്തുക്കളാണ് നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മദ്യം ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍, നിയമവിരുദ്ധ കാര്യങ്ങള്‍ക്കോ ചാരവൃത്തിക്കോ ഉപയോഗിക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍, പേനകള്‍, ക്യാമറ ഘടിപ്പിച്ച കണ്ണടകള്‍, സുഗന്ധങ്ങള്‍ അടങ്ങിയ ഇ-പൈപ്പുകള്‍, പോക്കര്‍ പോലെയുള്ള അപകടകരമായ ഗെയിമുകള്‍, ചൂതാട്ടത്തിനുളള സാമഗ്രികള്‍, ശക്തിയേറിയ ലേസറുകള്‍, സ്വര്‍ണം പോലെ വിലയേറിയ ലോഹങ്ങള്‍, വ്യാജ കറന്‍സി, മാന്ത്രിക ഉപകരണങ്ങള്‍, കച്ചവട ഉദ്ദേശ്യത്തോടുകൂടി അളവിലധികമായി കൊണ്ടുവരുന്ന ഭക്ഷണം എന്നിവയും നിരോധിത പട്ടികയില്‍പ്പെടുന്നു.

യാത്രാനടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും യാത്രക്കാരും ബന്ധപ്പെട്ട അധികാരികളും സഹകരിക്കണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293518/twelve-items-banned-jeddah-airport-measures-ensure-security)