അബുദാബി:(gccnews.in) യുഎഇയിൽ താപനില ഉയരുന്നതായി രേഖപ്പെടുത്തി . കഴിഞ്ഞദിവസം 50.6 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനിലയായി രാജ്യത്ത് രേഖപ്പെടുത്തിയത്. അല്‍ ഐനിലെ ഉമ്മു അസിമുലിലാണ് കനത്ത താപനില രേഖപ്പെടുത്തിയത്. ഈ ആഴ്ച ഇനി വരും ദിവസങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുകയെന്നാണ് കരുതുന്നത് . രാജ്യം വേനല്‍ക്കാലത്തിന്‍റെ പാരമ്യത്തിലേക്ക് കടന്നതായി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം വാരാന്ത്യ ദിവസങ്ങളില്‍ രാജ്യത്തിന്‍റെ കിഴക്ക്, തെക്കന്‍ പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ആഴ്ചയിലെ ചില ദിവസങ്ങളില്‍ മഴ ലഭിച്ചിരുന്നു. ചില സമയങ്ങളില്‍ ശക്തമായ കാറ്റും, പൊടിക്കാറ്റ് അനുഭവപ്പെടാനും സാധ്യതയുണ്ട് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു .
UAE Temperatures exceed 50 degrees