റിയാദ്: (gcc.truevisionnews.com) ദമ്മാമിലെ ജോലിസ്ഥലത്ത് ഹൃദയാഘാതമുണ്ടായി മലയാളി യുവാവ് മരിച്ചു. എറണാകുളം ആലുവ മണലിമുക്ക് കടവിൽ അസീസിന്‍റെയും ആബിദയുടെയും മകൻ അബിനാസ് (31) ആണ് മരിച്ചത്. ദമ്മാമിൽ സനാദന ട്രാൻസ്‌പോർട്ടിങ് കമ്പനിയിൽ ട്രൈലർ ഡ്രൈവറായിരുന്നു. മൃതദേഹം അൽഖോബാർ തുഖ്‌ബയിൽ ഖബറടക്കി.
സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടിൽനിന്ന് മാതാപിതാക്കൾ സൗദിയിൽ എത്തിയിരുന്നു. പിതൃസഹോദരൻ: നാസർ (ലുലു) സൗദിയിൽ ഉണ്ട്. സാമൂഹിക പ്രാർത്തകൻ നാസ് വക്കത്തിെൻറയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെയാണ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയത്. സഹോദരൻ: അൽസാബ് അസീസ്. സഹോദരി: അനീസ. സഹോദരീ ഭർത്താവ്: മുഹമ്മദ് കുഞ്ഞ്.
A young expatriate Malayali man died of a heart attack while working