ഷാർജ:(gcc.truevisionnews.com) ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 10-ൽ ഓട്ടോ സ്പെയർ പാർട്‌സ് വെയർഹൗസിൽ വൻ തീപിടിത്തം. ആളപായമില്ലാതെ തീ നിയന്ത്രണവിധേയമാക്കിയതായി ഷാർജ പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. കറുത്ത പുക ഉയർന്നത് പരിസരവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഷാർജ സിവിൽ ഡിഫൻസ്, എമർജൻസി ടീം, മറ്റ് അധികൃതർ എന്നിവർ ഉടൻ സ്ഥലത്തെത്തി തീയണച്ചു.
നിലവിൽ, സിവിൽ ഡിഫൻസ് അതോറിറ്റി തണുപ്പിക്കൽ ജോലികൾ പൂർത്തിയാക്കി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
Black smoke rose high; a huge fire broke out in the industrial sector in Sharjah.