#Online Taxi Strike #Kerala Savari #Rapido #Uber #Taxi Drivers #Fare Hike
തിരുവനന്തപുരം: ( https://truevisionnews.com/) സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം ഭാഗികമായി പിന്‍വലിച്ചു. കേരള സവാരി, റാപ്പിഡോ എന്നീ കമ്പനികൾ തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് ഈ കമ്പനികളിലെ ജീവനക്കാർ സമരത്തിൽ നിന്ന് പിന്മാറിയത്.
അതേസമയം, ഊബര്‍ ടാക്സി ഡ്രൈവര്‍മാര്‍ സമരം തുടരും. കൊച്ചിയില്‍ ഊബര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. മിനിമം നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഊബര്‍ കമ്പനി അംഗീകരിച്ചില്ലെന്നാണ് സംഘടന ആരോപിക്കുന്നത്.
തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തിങ്കളാഴ്ച ഊബറുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ഊബറിനെതിരായ സമരം ശക്തമായി തുടരുമെന്നും ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സംയുക്ത സമിതി അറിയിച്ചു.
നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി സർവീസുകൾ നിരോധിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക, മുന്നറിയിപ്പില്ലാതെ ഡ്രൈവർമാരുടെ ഐഡി ബ്ലോക്ക് ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ 11 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്.

സംസ്ഥാനത്ത് ഓൺലൈൻ ടാക്സി സമരം ഭാഗികമായി പിൻവലിച്ചെങ്കിലും, ഊബർ സർവീസുകൾ മുടങ്ങിയത് യാത്രക്കാരെയും പ്രത്യേകിച്ച് കൊച്ചി പോലുള്ള നഗരങ്ങളിലെ ജനങ്ങളെയും കാര്യമായി വലച്ചു.
അത്യാവശ്യ യാത്രക്കാർ, ഓഫീസുകളിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും എയർപോർട്ടുകളിലേക്കും പോകുന്നവർ എന്നിവരെല്ലാം സമരം കാരണം മണിക്കൂറുകളോളം കഷ്ടപ്പെടേണ്ടി വന്നു. കേരള സവാരിയും റാപ്പിഡോയും സർവീസ് പുനരാരംഭിച്ചത് ആശ്വാസമായെങ്കിലും, പ്രമുഖ കമ്പനിയായ ഊബറിന്റെ ഡ്രൈവർമാർ കൂടി സമരം തുടരുന്നത് നഗരങ്ങളിലെ യാത്രാസൗകര്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. തിങ്കളാഴ്ച നടക്കുന്ന ചർച്ചയിൽ സമരം പൂർണ്ണമായി ഒത്തുതീർപ്പായില്ലെങ്കിൽ ജനങ്ങളുടെ ദുരിതം ഇനിയും തുടരാനാണ് സാധ്യത.
Content Highlight: Kerala Online Taxi Strike Partially Withdrawn, Uber Drivers To Continue Protest
#Online Taxi Strike #Kerala Savari #Rapido #Uber #Taxi Drivers #Fare Hike



































