https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ആത്മഹത്യാക്കുറിപ്പും മരണമൊഴിയും വെളിപ്പെടുത്തണം; കൂരോപ്പട കൂട്ട ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് യു.ഡി.എഫും ബി.ജെ.പിയും

ആത്മഹത്യാക്കുറിപ്പും മരണമൊഴിയും വെളിപ്പെടുത്തണം; കൂരോപ്പട കൂട്ട ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് യു.ഡി.എഫും ബി.ജെ.പിയും
2026-07-24T12:12:00 | By Athira V
#Kooroppada #Mass Suicide #Kottayam #Crime Branch #UDF #BJP #Joseena

പാമ്പാടി ( കോട്ടയം) : ( www.truevisionnews.com) കൂരോപ്പട മറ്റപ്പള്ളിയിൽ ഒരു കുടുംബം മുഴുവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് യുഡിഎഫ്, ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കേസ് ക്രൈംബ്രാഞ്ചിനോ പ്രത്യേക അന്വേഷണ സംഘത്തിനോ വിടണമെന്നും യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ജോസ്ന താൽക്കാലിക ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനം സംശയത്തിന്റെ നിഴലിലാണെന്ന് യുഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടി. കുഞ്ഞ് പുതുശ്ശേരി, എൻ.എ. മത്തായി, ടി.എം. ആന്റണി തുടങ്ങിയ നേതാക്കൾ വാർത്താസമ്മേളനത്തിൽ സംസാരിച്ചു. പൊലീസ് കണ്ടെടുത്തതായി പറയുന്ന ആത്മഹത്യാക്കുറിപ്പ്, ധനകാര്യ സ്ഥാപനത്തിലെ പാസ്ബുക്കുകൾ, മരണമൊഴി എന്നിവ പൊതുസമക്ഷം വെളിപ്പെടുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തില്ലെന്നും എന്നാൽ സത്യം പുറത്തുവരണമെന്നും അവർ വ്യക്തമാക്കി. ചാണ്ടി ഉമ്മൻ എംഎൽഎ, കുടുംബാംഗങ്ങളുടെ മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടെങ്കിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്ക്കും മന്ത്രി എം. ലിജുവിനും കത്ത് നൽകിയിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.

അതേസമയം പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി അയർക്കുന്നം മണ്ഡലം കമ്മിറ്റിയും ആരോപിച്ചു. ധനകാര്യ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന ജോസ്ന ചിട്ടി നടത്തിപ്പിൽ ലക്ഷങ്ങളുടെ കടബാധ്യതയിലായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ബാങ്കുകളിൽ നിന്ന് വായ്പയെടുത്തിട്ടുണ്ടെന്നും പറയപ്പെടുന്നു.

ഈ തുകകൾ എന്തിനുവേണ്ടി വിനിയോഗിച്ചു എന്നതിൽ ദുരൂഹതയുണ്ടെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് സി.ജി. ഗോപകുമാർ, കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് താഴത്ത്, ജനറൽ സെക്രട്ടറി കെ.കെ. രാജൻ എന്നിവർ പറഞ്ഞു.

കൂരോപ്പട മറ്റപ്പള്ളിയിൽ നടന്ന കൂട്ട ആത്മഹത്യ കേസിൽ നിരവധി ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. സാമ്പത്തിക ബാധ്യതയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, ജോസ്ന ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം ആവശ്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.

Content Highlight: Kooroppada Mass Suicide UDF BJP Demand Crime Branch Probe Kerala

#Kooroppada #Mass Suicide #Kottayam #Crime Branch #UDF #BJP #Joseena

Next TV

adimage
Related Stories
കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Jul 24, 2026 01:23 PM

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

കോഴിക്കോട് നടുവണ്ണൂർ കാവുന്തറ സ്വദേശി ഇതൾ പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്....

Read More >>
വിശ്വസിച്ച് അയച്ചതല്ലേ ....? ചൂണ്ടലിൽ മൂന്ന് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

Jul 24, 2026 01:04 PM

വിശ്വസിച്ച് അയച്ചതല്ലേ ....? ചൂണ്ടലിൽ മൂന്ന് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

തൃശൂർ ചൂണ്ടലിൽ വീട്ടിൽ ട്യൂഷൻ നടത്തിയിരുന്ന നൗഷാദ് മൂന്ന് വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ. കുന്നംകുളം പൊലീസ് പോക്സോ വകുപ്പ് പ്രകാരം...

Read More >>
കടലായി ജനാവലി...!  മയ്യിത്ത് നമസ്കാരം നടത്തിയത് 70 തവണ; ആലിക്കുട്ടി മുസ്‍ലിയാർക്ക് പതിനായിരങ്ങളുടെ യാത്രാമൊഴി

Jul 24, 2026 12:50 PM

കടലായി ജനാവലി...! മയ്യിത്ത് നമസ്കാരം നടത്തിയത് 70 തവണ; ആലിക്കുട്ടി മുസ്‍ലിയാർക്ക് പതിനായിരങ്ങളുടെ യാത്രാമൊഴി

സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർക്ക് തിരൂർക്കാട്ട് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. 70 തവണ മയ്യിത്ത് നമസ്കാരം. ജിഫ്‌രി തങ്ങൾ,...

Read More >>
വസ്ത്രങ്ങളും ആഭരണങ്ങളും എടുത്തു വീടുവിട്ടിറങ്ങി; കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെയും മകനെയും കാണാതായിട്ട്  8 ദിവസം, അന്വേഷണം ഊർജിതം

Jul 24, 2026 12:50 PM

വസ്ത്രങ്ങളും ആഭരണങ്ങളും എടുത്തു വീടുവിട്ടിറങ്ങി; കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെയും മകനെയും കാണാതായിട്ട് 8 ദിവസം, അന്വേഷണം ഊർജിതം

കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ഷഹല ഷെറിൻ, മകൻ മുഹമ്മദ് ഐമൻ എന്നിവരെ ഈ മാസം 16 മുതൽ കാണാനില്ല. ഭർത്താവിന്റെ പരാതിയിൽ പോലീസ് അന്വേഷണം...

Read More >>
 കണ്ണൂർ ഇരിട്ടിയിൽ മത്സ്യവുമായി പോയ പിക്കപ്പ് ലോറി ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

Jul 24, 2026 12:15 PM

കണ്ണൂർ ഇരിട്ടിയിൽ മത്സ്യവുമായി പോയ പിക്കപ്പ് ലോറി ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ ഇരിട്ടി മാടത്തിയിൽ മത്സ്യവുമായി പോയ പിക്കപ്പ് ലോറി കാൽനട യാത്രക്കാരനെ ഇടിച്ചു മറിഞ്ഞു. ബാലൻ (64) സംഭവസ്ഥലത്ത്...

Read More >>
ഓൺലൈൻ ടാക്സി സമരം ഭാഗികമായി പിൻവലിച്ചു; കേരള സവാരിയും റാപ്പിഡോയും സർവീസിലേക്ക്

Jul 24, 2026 11:59 AM

ഓൺലൈൻ ടാക്സി സമരം ഭാഗികമായി പിൻവലിച്ചു; കേരള സവാരിയും റാപ്പിഡോയും സർവീസിലേക്ക്

നിരക്ക് വർധന അംഗീകരിച്ചതിനെ തുടർന്ന് കേരള സവാരി, റാപ്പിഡോ ഡ്രൈവർമാർ സമരം പിൻവലിച്ചു. ഊബർ ഡ്രൈവർമാർ ചർച്ച പരാജയപ്പെട്ടതിനാൽ സമരം തുടരും....

Read More >>
Top Stories

adimage
News Roundup

adimage adimage
Entertainment News

adimage