---
title: "യുഎഇയിൽ 2 ഡോസും സ്വീകരിച്ചത് 80% പേർ"
english_title: "In the UAE 80% of people received 2 doses"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/42/in-the-uae-80-of-people-received-2-doses"
published_at: "2021-09-18T11:29:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614580efdb693_Untitled-2.jpg"
keywords: []
---

# യുഎഇയിൽ 2 ഡോസും സ്വീകരിച്ചത് 80% പേർ

> **Lead Summary:** **ദുബായ് : **യുഎഇയിൽ 80% പേരും വാക്സീൻ 2 ഡോസും സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 91.31% പേരും ആദ്യ ഡോസ് സ്വീകരിച്ചു. ഇതിനു പുറമേ ഫൈസർ, സിനോഫാം എന്നിവയുടെ ബൂസ്റ്റർ ഡോസും നൽകുന്നുണ്ട്.

## Article Content

**ദുബായ് : **യുഎഇയിൽ 80% പേരും വാക്സീൻ 2 ഡോസും സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 91.31% പേരും ആദ്യ ഡോസ് സ്വീകരിച്ചു. ഇതിനു പുറമേ ഫൈസർ, സിനോഫാം എന്നിവയുടെ ബൂസ്റ്റർ ഡോസും നൽകുന്നുണ്ട്.

12 വയസ്സിനു മുകളിലുള്ളവർക്ക് ഫൈസർ നൽകുന്നു. 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കു ഫൈസർ നൽകുന്നതു സംബന്ധിച്ച തീരുമാനം അടുത്തമാസം ഉണ്ടാകും.

6 മാസം മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകുന്നതിന് പഠനം നടക്കുകയാണ്. 60 വയസ്സ് കഴിഞ്ഞവർക്കും രോഗികൾക്കും ബുക്കിങ് ഇല്ലാതെ വിവിധ കേന്ദ്രങ്ങളിലെത്തി വാക്സീൻ സ്വീകരിക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/42/in-the-uae-80-of-people-received-2-doses)