---
title: "യുഎഇയില്‍ ഇന്ന് 500ല്‍ താഴെ പുതിയ കൊവിഡ് കേസുകള്‍ "
english_title: "There are less than 500 new covid cases in the UAE today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/47/there-are-less-than-500-new-covid-cases-in-the-uae-today"
published_at: "2021-09-18T17:00:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6145ce37b118b_corona.jpg"
keywords: []
---

# യുഎഇയില്‍ ഇന്ന് 500ല്‍ താഴെ പുതിയ കൊവിഡ് കേസുകള്‍ 

> **Lead Summary:** **അബുദാബി : **യുഎഇയില്‍ പുതിയതായി 471 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.

## Article Content

**അബുദാബി : **യുഎഇയില്‍ പുതിയതായി 471 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.

ഇന്ന് 604 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് പേരാണ് മരിച്ചത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,32,299 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരില്‍ 7,23,941 പേര്‍ രോഗമുക്തരാവുകയും 2,073 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 6,285 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/47/there-are-less-than-500-new-covid-cases-in-the-uae-today)