മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ സ്വന്തമാക്കി വ്യവസായികളായ മലയാളി സഹോദരന്മാർ

 മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ സ്വന്തമാക്കി വ്യവസായികളായ മലയാളി സഹോദരന്മാർ
Oct 14, 2021 11:11 PM | By Kavya N

ദുബായ്: യുഎഇ അടുത്തിടെ നടപ്പിലാക്കിയ 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ സ്വന്തമാക്കി വ്യവസായികളായ മലയാളി സഹോദരന്മാർ. കോഴിക്കോട് ട്രവൽസ് ഏജൻസി നടത്തുന്ന സഹോദരന്മാരായ ഷാജി പൈക്കാട്ടും, സഞ്ജീവ് പൈക്കാട്ടും ആണ് നാട്ടിൽ നിന്ന് ഓൺലൈന്‍ വഴി വീസ നേടിയത്.

മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ ലഭിക്കുന്ന ആദ്യത്തെ മലയാളികളുടെ പട്ടികയിൽപ്പെട്ടവരാണ് ഇവർ. ബിസിനസ് സംബന്ധമായി ഇടയ്ക്കിടെ യുഎഇ സന്ദർശനം നടത്താനാണ് മൾട്ടിപ്പിൾ വീസയെടുത്തതെന്നും തങ്ങളെപ്പോലുള്ളവർക്ക് ഇതേറെ പ്രയോജനകരമാണെന്നും ഇരുവരും  പറഞ്ഞു. ഇതിനകം ഒട്ടേറെ പേർ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയിൽ യുഎഇയിൽ വന്നുപോയിക്കഴിഞ്ഞു. വീസയ്ക്ക് അപേക്ഷിക്കുന്ന കാര്യത്തിൽ സംശയമുള്ളവർക്ക് വിവരങ്ങൾ പറഞ്ഞുകൊടുക്കാൻ തയാറാണെന്നും ഇവർ അറിയിച്ചു.

ഫോൺ: +91 9447337358. 6 മാസം മുൻപത്തെ ബാങ്ക് സ്റ്റേറ്റ്മെൻ്റ്; 3 ലക്ഷം രൂപ നിർബന്ധം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ), ജിഡിആർഎഫ്എ വെബ് സൈറ്റുകളിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി രേഖകൾ അപ് ലോഡ് ചെയ്താൽ ഏതു രാജ്യക്കാർക്കും സ്വയം നേടാവുന്ന വീസയാണിത്. ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് വേണമെന്നതാണ് ഏറ്റവും പ്രധാനം. 3 ലക്ഷം രൂപ അക്കൗണ്ടിലുണ്ടായിരിക്കണം.

ഇൗ തുക ആറ് മാസം മുൻപെങ്കിലും അക്കൗണ്ടിലുണ്ടായിരിക്കേണ്ടതാണ്. പാസ്പോർട് കോപ്പി, ഇൻഷുറൻസ് കോപ്പി, പാസ്പോർട് സൈസ് ഫൊട്ടോ എന്നിവ അപ് ലോഡ് ചെയ്യണം. യുഎഇയിലുള്ള ഏതെങ്കിലും ബന്ധുവിന്റെയോ സുഹൃത്തിന്റെയോ മേൽവിലാസം കൂടി നൽകിക്കഴിഞ്ഞാൽ അപേക്ഷ പൂർത്തിയാകും. രണ്ടു ദിവസത്തിനകം വീസ അപ്രൂവൽ സന്ദേശം ലഭിക്കും. വെബ് സൈറ്റിൽ നിന്ന് തന്നെ വീസ ഡൗൺ ലോഡ് ചെയ്തെടുക്കാവുന്നതുമാണ്.

മൾട്ടിപ്പിൾ എൻട്രി വീസ നിരക്ക് 650 ദിര്‍ഹം. എല്ലാ രാജ്യക്കാർക്കും ഇൗ വീസ നൽകുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ)അറിയിച്ചിരുന്നു. അഞ്ച് വർഷത്തിനിടെ എത്ര തവണ വേണമെങ്കിലും യുഎഇയിൽ വന്നുപോകാവുന്നതാണ്. ഓരോ സന്ദർശനത്തിലും 90 ദിവസം രാജ്യത്ത് തുടരാനും കഴിയും, ഇത് 90 ദിവസം കൂടി നീട്ടാം. താത്പര്യമുള്ളവർ സ്വന്തമായി െഎസിഎ വെബ് സൈറ്റില്‍ അപേക്ഷ സമർപ്പിക്കണം. ട്രാവൽ ഏജൻസികൾക്ക് ഇതിനുള്ള അനുമതി ഇതുവരെ നൽകിയിട്ടില്ല.

ദുബായ് വീസയ്ക്ക് ജിഡിആർഎഫ്എ വഴിയും അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസ്ൽഖൈമ, ഫുജൈറ, അൽ ഐൻ, അൽ ദഫ്ര (പടിഞ്ഞാറൻ മേഖല) വീസയ്ക്ക് എസിഎ വെബ്സൈറ്റിലൂടെയുമാണ് അപേക്ഷിക്കേണ്ടത്. വെബ് സൈറ്റുകൾ: www.ica.gov.ae, https://www.gdrfad.gov.ae/en/services?id=f9e586fb-0642-11ec-0320-0050569629e8.

The malayali brothers, industrialists who own multiple entry tourist visas

Next TV

Related Stories
Top Stories