ദില്ലി : സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് ഇന്ത്യയിലെത്തി. ശനിയാഴ്ചയാണ് സൗദി വിദേശകാര്യ മന്ത്രി ദില്ലിയിലെത്തിയത്.
ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹത്തെ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരുമായി സൗദി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തും.
Saudi Foreign Minister arrives in India