മസ്കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെ പ്രധാന റോഡുകളിലൊന്നായ സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടച്ചിട്ടു. സാങ്കേതിക പരിശോധനകൾക്കും സർവേകൾക്കും വേണ്ടിയാണ് ഇന്നലെ രാത്രി മുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
തിങ്കളാഴ്ച മുതല്‍ ഫെബ്രുവരി ഒന്‍പതാം തീയ്യതി വ്യാഴാഴ്ച വരെയാണ് ഭാഗിക നിയന്ത്രണം. രാത്രി പതിനൊന്ന് മണി മുതൽ പുലര്‍ച്ചെ നാല് മണി വരെയായിരിക്കും റോഡുകളില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവുക.
അൽ സുൽഫി റൗണ്ട് എബൗട്ടിൽ നിന്ന് അൽ ഖൗദ് ദിശയിലേക്കുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് റോഡിലായിരിക്കും ഈ നിയന്ത്രണമെന്ന് മസ്കറ്റ് നഗര സഭ പറയുന്നു.
ഗതാഗത നിയന്ത്രണത്തിനായി റോയൽ ഒമാൻ പോലീസുമായി സഹകരിച്ചാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Sultan Qaboos Street was partially closed