കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രവാസിയെ വാഹനം തുറന്ന് രക്ഷപ്പെടാന്‍ അനുവദിച്ച സംഭവത്തില്‍ യുവതി പിടിയിലായി. നേപ്പാള്‍ സ്വദേശിനിയാണ് കഴിഞ്ഞ ദിവസം തന്റെ സുഹൃത്തിനെ പൊലീസ് പട്രോള്‍ കാര്‍ തുറന്ന് രക്ഷപ്പെടുത്തിയത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. അഹ്‍മദി ഗവര്‍ണറേറ്റിലായിരുന്നു സംഭവം. ഒരു കമ്പനിയില്‍ ശമ്പളം മുടങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് പൊലീസ് പട്രോള്‍ സംഘങ്ങള്‍ സ്ഥലത്തെത്തിയത്.
വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്ന സമയം വാഹനത്തിന്റെ മറുവശത്തെ ഡോര്‍ തുറന്ന് യുവതി തന്റെ സുഹൃത്തിനെ രക്ഷപെടാന്‍ അനുവദിക്കുന്നത് പുറത്തു വന്ന വീഡിയോ ക്ലിപ്പില്‍ കാണാം.
തുടര്‍ന്ന് ക്രമിനില്‍ സെക്യൂരിറ്റി സെക്ടറിലെ സിഐഡി വിഭാഗം അന്വേഷണം നടത്തുകയും യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. ക്രമസമാധാനം തകരാറിലാക്കിയതിനുള്ള കുറ്റങ്ങള്‍ ചുമത്തി ഇരുവരെയും നാടുകടത്താന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.
The woman who opened the vehicle and rescued the expatriate who was arrested by the police was arrested