ഖത്തറില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച 97 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച്‌ ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ച 97 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി അധികൃതര്‍. നിര്‍മാണ, വ്യവസായ, കാര്‍ഷിക രംഗങ്ങളിലെ സ്ഥാപനങ്ങളിലാണ് തൊഴില്‍ മന്ത്രാലത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

നിയമം ലംഘിച്ച കമ്ബനികളുടെ വര്‍ക്ക് സൈറ്റുകള്‍ നിശ്ചിത ദിവസത്തേക്ക് അടച്ചിടാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവിട്ടു. കടുത്ത ചൂട് കണക്കിലെടുത്ത് ഖത്തറില്‍ ജൂണ്‍ 15ന് ആരംഭിച്ച നിര്‍ബന്ധിത ഉച്ചവിശ്രമം ഓഗസ്റ്റ് 31 വരെ തുടരും. ഇക്കാലയളവില്‍ രാവിലെ 11.30 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ ജീവനക്കാരെക്കൊണ്ട് പുറം ജോലികള്‍ ചെയ്യിപ്പിക്കുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ട്.

ഇതിന്പുറമെ തൊഴിലാളികള്‍ക്ക് ആവശ്യമായ വെള്ളം, ചൂടിന്റെ ആഘാതത്തില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനായി ഭാരം കുറഞ്ഞ വസ്ത്രങ്ങള്‍ എന്നിവ നല്‍കാനും കമ്ബനികള്‍ ബാധ്യസ്ഥരാണ്. ഇക്കാര്യങ്ങളില്‍ വ്യാപകമായ ബോധവത്കരണവും നടത്തിവരികയാണ്. നിയമലംഘനം നടത്തുന്ന കമ്ബനികളെ കണ്ടെത്താന്‍ വരും ദിവസങ്ങളിലും കര്‍ശന പരിശോധന നടത്താനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *