ബദർ എഫ് സി ഫുട്ബോൾ മേള; ഫൈനൽ വെള്ളിയാഴ്ച

യു എ ഇ :  ദൈനംദിന ജീവിതത്തില്‍ തിരക്കുകള്‍ നിറഞ്ഞ പ്രവാസ ലോകത്ത് ആവേശമായി മാറിയ ഫുട്‌ബോൾ മേളകൾക്ക് കോവിഡ് പേമാരി വിലങ്ങു തടിയായി നിന്നപ്പോള്‍ മനസിലെ വിരസത ഒഴിവാക്കാൻ  ഫുട്‌ബോൾ ആവശ്യമാണെന്നത് പകൽ പോലെ സത്യമാണ്.

ഏറെ സമയവും ജോലിക്ക് വേണ്ടി മാറ്റി വെക്കുമ്പോൾ വീണ് കിട്ടുന്ന അവധി ദിവസങ്ങള്‍  കഴിഞ്ഞ രണ്ട് മാസ കാലങ്ങളിലായി ഇന്റേണൽ ഫുട്‌ബോൾ ടൂർണമെന്റ് നടത്തി വീണ്ടും കളിക്കളത്തിന് ജീവൻ നൽകാൻ ബദ്ർ ഫുട്‌ബോൾ ക്ലബിന് കഴിഞ്ഞു.

രണ്ട് പാതങ്ങളിലായി 4 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന് നാളെ തിരശീല വീഴും.

ഓഫീസ് സ്മാര്‍ട്ട്  സ്പോൺസർ ചെയ്യുന്ന ഷെർബിനി എഫ്‌സിയും ARMC ഗ്രൂപ്പ് സ്പോൺസർ ചെയ്യുന്ന ARMC എഫ്സിയുമാണ് ഏറ്റുമുട്ടുന്നത് .

മികച്ച കളിക്കാരുടെ പങ്കാളിത്തം കൊണ്ടും നിറഞ്ഞ കാണികളുടെ സാന്നിദ്യം കൊണ്ടും ആവേശം വിതറിയ ടൂർണമെന്റിന്റെ ഫൈനൽ പോരാട്ടം 4/ 12/2010 വെള്ളിയാഴ്ച റാക്കയിലെ സ്പോർട്സ് യാർഡിൽ വെച് നടത്തപ്പെടുന്നുമെന്ന്  ടുർണമെന്റ് കമ്മറ്റി ചെയർമാൻ റഫീഖ് കൂട്ടിലങ്ങാടി , കൺവീനർ മഹ്‌റൂഫ് , ഭാരവാഹികളായ ശിഹാബ് , റഷീദ് , സഫ്‌വാൻ , റഹ്മാൻ വാവ , ഷഹീം മങ്ങാടൻ എന്നിവർ അറിയിച്ചു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *