സൗദി അറേബ്യയിൽ 337 പേർക്ക് കൂടി കൊവിഡ്

റിയാദ് : സൗദി അറേബ്യയിൽ 337 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ 346 പേർ സുഖം പ്രാപിച്ചു. ചികിത്സയിലായിരുന്ന നാല് പേരാണ് മരിച്ചത്.

രാജ്യത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,74,366 ആയി. ഇതിൽ 3,65,363 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6454 ആയി.

2549 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 497 പേരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 163, കിഴക്കൻ പ്രവിശ്യ 70, മക്ക 48, അൽഖസീം 12, അൽ ജൗഫ് 9, മദീന 7, അസീർ 7, നജ്‌റാൻ 5, വടക്കൻ അതിർത്തി മേഖല 4, ഹാഇൽ 4, ജീസാൻ 3, തബൂക്ക് 3. അൽ ബാഹ 2.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *