ലോകത്തിലെ സ്മാര്‍ട്ട് നഗരങ്ങള്‍ ഇനി ഒന്നാകും…സ്മാര്‍ട്ട് ദുബായ് ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് പദ്ധതിക്ക് തുടക്കം

ദുബായ്: ലോകത്തിലെ സ്മാര്‍ട്ട് നഗരങ്ങളെ ഒരു കണ്ണിയിലാക്കി ബന്ധിപ്പിക്കുന്ന ‘സ്മാര്‍ട്ട് ദുബായ് ഗ്ലോബല്‍ നെറ്റ്വര്‍ക്കിന്’ തുടക്കമായി. സ്മാര്‍ട്ട് ദുബായിയുടേതാണ് പദ്ധതി.

Loading...

ആധുനിക സാങ്കേതിക വിദ്യകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നൂതനാശയങ്ങള്‍ തുടങ്ങിയവയില്‍ ഒരേ താത്പര്യം പ്രകടിപ്പിക്കുന്നവരാണ് ഈ കൂട്ടായ്മയിലെ പങ്കാളികള്‍. പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, ഗവേഷകര്‍, യൂണിവേഴ്സിറ്റികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരും സംരംഭത്തിന് കീഴില്‍ അണിനിരക്കുന്നതായി സ്മാര്‍ട്ട് ദുബായ് മേധാവി ഡോ. ഐഷ ബിന്‍ത് ബുത്തി ബിന്‍ ബിഷര്‍ പറഞ്ഞു.

ഇതിനായി തയ്യാറാക്കിയ ഗ്ലോബല്‍ സ്മാര്‍ട്ട് സിറ്റി ഡയറക്ടറിവഴി അംഗങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ പരസ്?പരം ആശയവിനിമയം നടത്താം, സാങ്കേതികവിദ്യകള്‍ കൈമാറാം. ശാസ്ത്രം, സാങ്കേതികത, ഗവേഷണം തുടങ്ങി സ്മാര്‍ട്ട് ജീവിതരീതികള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന എല്ലാ ഘടകങ്ങളുടെയും കേന്ദ്ര സ്ഥാനമായി ദുബായിയെ മാറ്റുകയാണ് പുതിയ സംരംഭത്തിന്റെ ഉദ്ദേശ്യം. ദുബായ് ഡിസൈന്‍ ഡിസ്ട്രിക്ടില്‍ നടക്കുന്ന ഫ്യൂച്ചര്‍ നൗ പ്രദര്‍ശനത്തിലാണ് സംരംഭത്തിന് തുടക്കമായത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *