സൗദി അറേബ്യയില്‍ ഇന്ന് 1047 പേര്‍ കൊവിഡ്

റിയാദ് :  സൗദി അറേബ്യയില്‍ ഇന്ന് 1047 പേര്‍ കൊവിഡ് ബാധയില്‍ നിന്ന് മുക്തി നേടി. പുതുതായി 958 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ 13 പേര്‍ കൂടി മരിച്ചു.

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,13,174 ആയി. ഇതില്‍ 3,96,604 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 6,913 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി 9,657 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,290 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനമായി. മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ റിയാദ് മേഖലയിലാണ്.

വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 364, മക്ക 234, കിഴക്കന്‍ പ്രവിശ്യ 145, അസീര്‍ 47, മദീന 37, അല്‍ഖസീം 29, ജിസാന്‍ 28, തബൂക്ക് 20, ഹായില്‍ 19, വടക്കന്‍ അതിര്‍ത്തി മേഖല 10, നജ്‌റാന്‍ 10, അല്‍ജൗഫ് 8, അല്‍ബാഹ 7.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *