യുഎഇയില്‍ 674 പേര്‍ക്ക് കൊവിഡ്

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ കോവിഡ് 19 ബാധിച്ച് രണ്ടു പേർ കൂടി മരിച്ചു.

674 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും 654 പേർക്ക് കൂടി രോഗം ഭേദമായതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇതോടെ ആകെ മരണ സംഖ്യ 401 ആയി. ആകെ രോഗികൾ: 80,940. രോഗമുക്തി നേടിയവർ: 70,635. ആശുപത്രിയിൽ ചികിത്സയിലുള്ളവർ: 9,904.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

രാജ്യത്ത് പരിശോധന ശക്തമായി തുടരുന്നു. 87,000 പേർക്ക് കൂടി പരിശോധന നടത്തിയപ്പോഴാ‌ണ് 674 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 83 ലക്ഷം പേർക്ക് രോഗപരിശോധന നടത്തിതായി അധികൃതർ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *