Nov 13, 2021 10:57 AM

മ​നാ​മ : ​ഹോ​ട്ട​ലു​ക​ളി​ൽ പെ​ൺ​കു​ട്ടി​ക​ളെ ​ജോ​ലി​ക്ക്​ കൊ​ണ്ടു​വ​ന്ന്​ ച​തി​യി​ൽ​പെ​ടു​ത്തു​ന്ന​തി​നെ​തി​രെ ക​രു​തി​യി​രി​ക്കാ​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ ഓ​ർ​മ​പ്പെ​ടു​ത്ത​ൽ. അ​ടു​ത്തി​ടെ ഇ​ങ്ങ​നെ വ​ന്ന്​ കു​ടു​ങ്ങി​യ ചി​ല മ​ല​യാ​ളി പെ​ൺ​കു​ട്ടി​ക​ൾ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ട്ട്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യി​രു​ന്നു.

കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​റി​യ​തോ​ടെ ഹോ​ട്ട​ലു​ക​ളും ബാ​റു​ക​ളും സ​ജീ​വ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നാ​ട്ടി​ൽ​നി​ന്ന്​ പെ​ൺ​കു​ട്ടി​ക​ളെ ജോ​ലി​ക്കാ​യി കൊ​ണ്ടു​വ​രു​ന്ന​ത്. ഹോ​ട്ട​ലി​ലോ ബാ​റി​ലോ ജോ​ലി എ​ന്ന്​ പ​റ​ഞ്ഞാ​ണ്​ റി​ക്രൂ​ട്ട്​​മെൻറ്. എ​ന്നാ​ൽ, ഇ​വി​ടെ എ​ത്തി​യാ​ൽ സ​ഭ്യ​മ​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നി​ർ​ബ​ന്ധി​ക്കു​ന്ന​താ​യാ​ണ്​ പ​രാ​തി.

ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടി​ലെ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രെ ബ​ന്ധ​പ്പെ​ട്ട റി​ക്രൂ​ട്ട്​​മെൻറ്​ ഏ​ജ​ൻ​റ്​ ബ​ഹ്​​റൈ​നി​ൽ 12ഒാ​ളം ശാ​ഖ​യു​ള്ള ഹോ​ട്ട​ലി​ലേ​ക്ക്​ ആ​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന്​​ അ​റി​യി​ച്ചു. ബാ​റി​ലോ റ​സ്​​റ്റാ​റ​ൻ​റി​ലോ ഇ​ഷ്​​ടാ​നു​സ​ര​ണം ജോ​ലി ചെ​യ്യാ​മെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ൽ, പി​ന്നീ​ട്​ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​യാ​ൾ ​പ​റ​ഞ്ഞ പേ​രി​ൽ ഒ​രു ഹോ​ട്ട​ൽ ബ​ഹ്​​റൈ​നി​ൽ ഇ​ല്ലെ​ന്ന്​ വ്യ​ക്ത​മാ​യി.

ബ​ഹ്​​റൈ​നി​ലെ ഹോ​ട്ട​ൽ അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ടു​ന്ന​തി​നു​ള്ള ന​മ്പ​ർ ചോ​ദി​ച്ചെ​ങ്കി​ലും കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഏ​തെ​ങ്കി​ലും ഹോട്ടലിന്‍റെ പേ​ര്​ പ​റ​ഞ്ഞ്​ പെ​ൺ​കു​ട്ടി​ക​ളെ കൊ​ണ്ടു​വ​ന്ന്​ ത​ട്ടി​പ്പ്​ ന​ട​ത്തു​ക​യാ​ണെ​ന്നാ​ണ്​ ആ​രോ​പ​ണം.

ജോ​ലി​ക്കാ​യി വ​രു​ന്ന​വ​ർ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച്​ ഉ​റ​പ്പു​വ​രു​ത്തി​യി​ല്ലെ​ങ്കി​ൽ ച​തി​യി​ൽ​പെ​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. വി​ശ്വാ​സ്യ​ത​യു​ള്ള സ്​​ഥാ​പ​ന​മാ​ണോ എ​ന്നും പ്ര​വ​ർ​ത്ത​ന ച​രി​ത്രം എ​ങ്ങ​നെ​യെ​ന്നും വ്യ​ക്ത​മാ​യി അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ഓ​ർ​മി​പ്പി​ക്കു​ന്നു.

Malayalee girls caught in scams under the cover of hotels

Next TV

Top Stories