യാത്രക്കാരുടെ അശ്രദ്ധ; ലഗേജ്‌ മാറിയെടുക്കൽ പതിവാകുന്നു

യാത്രക്കാരുടെ അശ്രദ്ധ; ലഗേജ്‌ മാറിയെടുക്കൽ പതിവാകുന്നു
Nov 24, 2021 12:01 PM | By Shalu Priya

സുഹാർ : വിമാന യാത്രക്കാരുടെ ബാഗേജ്‌ കൺവെയർ ബെൽറ്റിൽനിന്ന്​ അശ്രദ്ധമായി മാറിയെടുക്കുന്നവരുടെ എണ്ണം കൂടുന്നു. സാധാരണ യാത്രക്കാർ എമിഗ്രേഷൻ ചെക്കിങ് കഴിഞ്ഞു പുറത്തേക്കു വരുന്നത് തങ്ങളുടെ ലഗേജ്‌ എടുത്ത്​ എത്രയും പെട്ടെന്ന് പുറത്തുകടക്കാനാണ്. ബെൽറ്റ്‌ വഴി കറങ്ങിയെത്തുന്ന ബാഗേജ്‌ തങ്ങളുടെതാണെന്ന്​ ഉറപ്പു വരുത്താതെ അതേ രൂപത്തിലുള്ളവ എടുത്തു പോകുന്നവരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്​.

ഇതു​കൊണ്ട്​ യാ​ത്രക്കാർക്കുണ്ടാകുന്ന പൊല്ലാപ്പ്​ ചെറുതല്ല.വിമാന അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയല്ല, തികച്ചും യാത്രക്കാരുടെ അശ്രദ്ധ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒമാനിൽനിന്ന് കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ ബാഗേജിൽ പകുതിയും ഒരു പാൽപ്പൊടി കമ്പനിയുടെ ഹാർഡ്ബോർഡ് പെട്ടി ആയിരിക്കും. അതിൽനിന്ന് നമ്മുടെ പെട്ടി തിരഞ്ഞെടുക്കുക ശ്രമകരം തന്നെയാണ്​. മുതിർന്നവർ പുറത്തു കാത്തു നിൽക്കുന്നവരോട് ഫോണിൽ സംസാരിക്കുമ്പോൾ കുട്ടികൾ ബെൽറ്റിൽനിന്ന് പെട്ടി എടുത്തുവെക്കുന്നതും മാറിപ്പോകാനിടയാക്കുന്നുണ്ട്​.

ഹാൻഡ്​ ബാഗ് ആയി കൈയിൽ കൊണ്ടുപോകാം എന്ന് കരുതി എടുക്കുന്ന ബാഗ്, വിമാനത്തിൽ കയറാൻ നേരം ലഗേജിലേക്ക് മാറ്റുന്ന ഏർപ്പാടുണ്ട്. അങ്ങനെ ലഗേജ് ബെൽറ്റിൽ വരുമ്പോൾ പേരോ അടയാളങ്ങളോ ഉണ്ടായിക്കൊള്ളണമെന്നില്ല

. ടാഗ് ഉണ്ടാകുമെങ്കിലും അത് ഒത്തുനോക്കാൻ പലരും മിനക്കെടാറില്ല. അതുകൊണ്ട് തന്നെ മാറിപ്പോകുക സ്വാഭാവികം. കല്യാണം, പെണ്ണുകാണൽ, ജന്മദിനം മറ്റു ആഘോഷങ്ങൾ എന്നിവ കണ്ട് നാട്ടിലേക്ക് യാത്ര തിരിക്കുന്നവർ പെട്ടികളിൽ ഇഷ്​ടപ്പെട്ട സമ്മാനങ്ങൾ കരുതിയിരിക്കും. പെട്ടിമാറലിലൂടെ ഇത്തരം സമ്മാനങ്ങൾ നഷ്​ടപ്പെടുന്നത്​ സങ്കടകരമാണെന്ന്​ യാത്രക്കാർ പറയുന്നു.

എന്നാൽ മാറിയ പെട്ടി ദിവസങ്ങൾ കഴിഞ്ഞാൽ തിരിച്ചുകിട്ടാറുണ്ട്​. ചിലർ പെട്ടികളിൽ വലിയ രീതിയിൽ പേര് എഴുതി ഒട്ടിക്കുന്ന പതിവുണ്ട്. അത്​ കളിയാക്കലിനും ഇടയാക്കിയിരുന്നു. ഇപ്പോൾ വലിയ രീതിയിൽ പേര്​ എഴുതിയില്ലെങ്കിൽ മാറ്റാരെങ്കിലും മാറി എടുത്തു പോകും എന്ന നിലയിലേക്ക് മാറിയിരിക്കുന്നു കാര്യങ്ങൾ.​

Negligence of passengers; Luggage transfer is common

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories