അബുദാബി: ഏപ്രിലിൽ സ്കൂളിലേക്കു പോകാനൊരുങ്ങുന്ന നാലു വയസ്സുകാരൻ അബാന് റെക്കോർഡിന്റെ തിളക്കം. 11 വിഭാഗങ്ങളിലെ അഞ്ഞൂറോളം കാര്യങ്ങൾ മനഃപാഠമാക്കി ഇന്ത്യാ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.
തൃശൂർ മാള സ്വദേശി തേമാലിപറമ്പിൽ തൗഫീഖിന്റെയും ഫർസാനയുടെയും മകനാണ്. ലോക രാജ്യങ്ങളുടെയും ഇന്ത്യൻ സംസ്ഥാനങ്ങളുടെയും തലസ്ഥാനം, ലോക പ്രശസ്ത കെട്ടിടങ്ങൾ, 50 ആഗോള പ്രതിഭകൾ, പ്രധാന കണ്ടുപിടിത്തങ്ങൾ, ആന്തരിക അവയവങ്ങളുടെ പ്രവർത്തനം, ഗ്രഹങ്ങൾ തുടങ്ങിയവ ഓർത്തുപറഞ്ഞാണ് അബാൻ കഴിവ് തെളിയിച്ചത്.
Four-year-old with a brilliant record of knowledge