13 കിലോ ഹാന്‍ഡ് ബാഗേജുമായി എമിറേറ്റ്സ്

ദുബായ്: എമിറേറ്റ്സ് വിമാനങ്ങളില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നു വാങ്ങുന്നതുള്‍പ്പെടെ 13 കിലോ ഹാന്‍ഡ് ബാഗേജ് കൊണ്ടുപോകാം. ഇന്ത്യയിലെ ഉള്‍പ്പെടെ വിവിധ സെക്ടറുകളില്‍ സര്‍വീസ് നടത്തുന്ന കമ്ബനിയാണിത്. കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാവുക. പുറമേ നിന്ന് 7 കിലോ മാത്രമേ ഹാന്‍ഡ് ബാഗേജ് ആയി അനുവദിക്കൂ. ബോര്‍ഡിങ് പാസ് എടുത്തശേഷം എമിഗ്രേഷനു സമീപമെത്തുമ്ബോള്‍ എമിറേറ്റ്സ് ജീവനക്കാര്‍ ബാഗിന്റെ തൂക്കം പരിശോധിക്കും.

തൂക്കം കൂടുതലുണ്ടെങ്കില്‍ പണം ഈടാക്കുംകായും ചെയ്യും . ഇതിനു ശേഷം ഡ്യൂട്ടി ഫ്രീയില്‍ നിന്ന് ഇത് കൂടാതെ 6 കിലോ സാധനങ്ങള്‍ വാങ്ങാം. മദ്യം ഉള്‍പ്പെടെയാണിത്. വിമാനത്തില്‍ കയറും മുന്‍പ് വീണ്ടും ബാഗേജിന്റെ തൂക്കം പരിശോധിക്കും. കൂടുതലാണെങ്കില്‍ അധികമുള്ളത് ഡ്യൂട്ടി ഫ്രീയില്‍ തിരികെ നല്‍കി പണം മടക്കി വാങ്ങാം. പണം നല്‍കി ബാഗേജ് കൊണ്ടുപോകാനും അനുവദിക്കും. പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *