സൗദി അറേബ്യയില്‍ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത പ്രവാസികള്‍ക്ക് ക്വാറന്റീനില്‍ ഇളവ്

സൗദി അറേബ്യയില്‍ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത പ്രവാസികള്‍ക്ക് ക്വാറന്റീനില്‍ ഇളവ്
Nov 28, 2021 08:52 AM | By Anjana Shaji

റിയാദ് : സൗദി അറേബ്യയില്‍ നിന്ന് ഒരു ഡോസ് കൊവിഡ് വാക്സിനെടുത്തവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ മൂന്ന് ദിവസം മാത്രം മതിയാവും.

ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ സൗദി അറേബ്യയില്‍ നിന്നാണ് എടുത്തതെങ്കില്‍ ഏത് രാജ്യത്തു നിന്ന് മടങ്ങി വരുന്നവര്‍ക്കും സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശനാനുമതിയും ലഭിക്കും. ഡിസംബര്‍ നാല് മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡിസംബര്‍ ഒന്ന് പുലര്‍ച്ചെ ഒരു മണി മുതല്‍ നേരിട്ടുള്ള പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യക്കാര്‍ക്ക് മറ്റൊരു രാജ്യത്ത് 14 ദിവസം താമസിക്കാതെ തന്നെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാം.

സൗദി അറേബ്യയില്‍ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് കൂടി നേരിട്ടുള്ള പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ ഇത് ഇപ്പോഴും പ്രവേശന വിലക്ക് തുടരുന്ന തുര്‍ക്കി, ലെബനാന്‍, എത്യോപ്യ, അഫ്‍ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കായിരിക്കും പ്രയോജനപ്പെടുക.

ഇന്ത്യയില് നിന്ന് രണ്ട് ഡോസ് വാക്‌സിന് സ്വീകരിച്ച ശേഷം സൗദി അറേബ്യയിലേക്ക് നേരിട്ട് വരുന്നവര്‍ക്ക് സൗദിയിലെത്തിയാല്‍ അഞ്ചു ദിവസമാണ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമുള്ളത്. ഒരു ഡോസ് വാക്സിന്‍ സൗദി അറേബ്യയില്‍ നിന്ന് സ്വീകരിച്ചവരാണെങ്കില്‍ മൂന്ന് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയാവുമെന്നതാണ് പുതിയ അറിയിപ്പ്.

സൗദി അറേബ്യയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സ്വീകരിക്കാത്തവര്‍ക്കും സൗദിയിലെത്തിയാല്‍ അഞ്ച് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്.

ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ആവശ്യമുള്ള വിഭാഗങ്ങള്‍ തങ്ങള്‍ യാത്ര ചെയ്യുന്ന വിമാന കമ്പനിയുടെ കീഴിലുള്ള ഹോട്ടലുകളിലോ രാജ്യത്ത് ക്വാറന്റീന് അംഗീകാരമുള്ള ഹോട്ടലുകളിലോ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഇവര്‍ സൗദിയിലെത്തി 24 മണിക്കൂറിനുള്ളിലും അഞ്ചാം ദിവസവും കൊവിഡ് പിസിആര്‍ പരിശോധന നടത്തണം.

Exemption from quarantine for expatriates taking a single dose of vaccine from Saudi Arabia

Next TV

Related Stories
മയക്കുമരുന്ന് കള്ളക്കടത്ത്; ബോട്ടില്‍ കടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പിടിയിൽ

Jan 28, 2022 09:50 PM

മയക്കുമരുന്ന് കള്ളക്കടത്ത്; ബോട്ടില്‍ കടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പിടിയിൽ

ഒമാനില്‍ മയക്കുമരുന്ന് കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പൊലീസിന്റെ...

Read More >>
അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

Jan 28, 2022 04:25 PM

അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

അത്ഭുതകരം ഈ അതിജീവനം... മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്. കോവിഡ് മൂലമുണ്ടായ ഗുരുതര അണുബാധയെ തുടർന്ന് 6 മാസം തീവ്രപരിചരണ...

Read More >>
സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

Jan 28, 2022 03:50 PM

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌...

Read More >>
അബുദാബിയിൽ കുട്ടികൾക്കായി  പ്രത്യേക വാക്സീൻ കേന്ദ്രം

Jan 28, 2022 03:43 PM

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ കേന്ദ്രം

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ...

Read More >>
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
Top Stories