ദേശീയദിനം; യുഎഇയിൽ ആഘോഷങ്ങൾക്ക് ഒരുങ്ങി ഗ്ലോബൽ വില്ലേജ്ജും

ദേശീയദിനം; യുഎഇയിൽ ആഘോഷങ്ങൾക്ക് ഒരുങ്ങി ഗ്ലോബൽ വില്ലേജ്ജും
Nov 28, 2021 11:08 AM | By Anjana Shaji

ദുബായ് : ഗ്ലോബൽ വില്ലേജിലും യുഎഇ ദേശീയ ദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തുമെന്ന് അധികൃതർ. ഇതിന്റെ ഭാഗമായി ഫൊട്ടോഗ്രഫി മത്സരവും ഗാനമേളയും വെടിക്കെട്ടും നടത്തും. ഒന്നിന് രാത്രി അതിശയിപ്പിക്കുന്ന സമ്മാനവും ഉണ്ടാകുമെന്ന് വെളിപ്പെടുത്തി.

ആഘോഷങ്ങൾ ഒന്നു മുതൽ നാലുവരെ നടക്കും. പ്രധാന വേദിയിൽ നാലു ദിവസവും ഓർനിന തിയറ്ററിക്കൽ കമ്പനിയുടെ നൃത്തനാടകം നടക്കും. 25 രാജ്യങ്ങളിൽ നിന്ന് അറുപത് പേർ അണിനിരക്കുന്ന യുഎഇയിലെ ഏറ്റവും വലിയ ഗായകസംഘം നാഷനൽ യൂത്ത് ഓർക്കസ്ട്രയുടെ ഗാനോപഹാരവും മൂന്നുദിവസം ഉണ്ടാകും.

ദുബായ് കൾച്ചറൽ അതോറിറ്റിയുമായി ചേർന്ന് കുട്ടികൾക്കായി ക്വിസ് മത്സരവും വ്യാഴം, വെള്ളി ദിനങ്ങളിൽ നടക്കും. ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷനൽ ഫൊട്ടോഗ്രഫി അവാർഡുമായി ചേർന്ന് ഫൊട്ടോഗ്രഫി മത്സരവും നടത്തുന്നുണ്ട്.

ഡിസംബർ 2ന് അവസാനിക്കുന്ന മത്സരം ഇതിനകം ആരംഭിച്ചു. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. 18 വയസ്സിന് താഴെയുള്ളവർക്കായി മറ്റൊരു ഫൊട്ടോഗ്രഫി മത്സരവും നടത്തും. ഇതിന് ഒരുലക്ഷം രൂപയാണ് സമ്മാനം. ഇമറാത്തി ഗായകൻ ഖാലിദ് മുഹമ്മദിന്റെ സംഗീതപരിപാടി ഒന്നിന് രാത്രി അരങ്ങേറും.

സർപ്രൈസ് സമ്മാനവും ഡിസംബർ രണ്ടിന് ഗ്ലോബൽ വില്ലേജിൽ നൽകും. ഒന്നു മുതൽ മൂന്ന് വരെ ദിവസങ്ങളിൽ രാത്രി ഒൻപതിന് കരിമരുന്ന് പ്രയോഗവും ഉണ്ടാകും.

National Day; The Global Village is ready for celebrations in the UAE

Next TV

Related Stories
അനധികൃത താമസക്കാരെ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

Jan 28, 2022 09:58 PM

അനധികൃത താമസക്കാരെ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

അനധികൃതമായി താമസിച്ചുവരികയായിരുന്ന് മൂന്ന് വിദേശികളെ രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ്...

Read More >>
മയക്കുമരുന്ന് കള്ളക്കടത്ത്; ബോട്ടില്‍ കടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പിടിയിൽ

Jan 28, 2022 09:50 PM

മയക്കുമരുന്ന് കള്ളക്കടത്ത്; ബോട്ടില്‍ കടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പിടിയിൽ

ഒമാനില്‍ മയക്കുമരുന്ന് കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പൊലീസിന്റെ...

Read More >>
അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

Jan 28, 2022 04:25 PM

അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

അത്ഭുതകരം ഈ അതിജീവനം... മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്. കോവിഡ് മൂലമുണ്ടായ ഗുരുതര അണുബാധയെ തുടർന്ന് 6 മാസം തീവ്രപരിചരണ...

Read More >>
സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

Jan 28, 2022 03:50 PM

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌...

Read More >>
അബുദാബിയിൽ കുട്ടികൾക്കായി  പ്രത്യേക വാക്സീൻ കേന്ദ്രം

Jan 28, 2022 03:43 PM

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ കേന്ദ്രം

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ...

Read More >>
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
Top Stories