മഹ്‌സൂസിന്റെ ഒന്നാം വാര്‍ഷിക നറുക്കെടുപ്പില്‍ വിജയികള്‍ നേടിയത് 1,729,100 ദിര്‍ഹവും സ്വര്‍ണ സമ്മാനങ്ങളും

മഹ്‌സൂസിന്റെ ഒന്നാം വാര്‍ഷിക നറുക്കെടുപ്പില്‍ വിജയികള്‍ നേടിയത് 1,729,100 ദിര്‍ഹവും സ്വര്‍ണ സമ്മാനങ്ങളും
Nov 28, 2021 11:44 PM | By Anjana Shaji

ദുബൈ : യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ ശനിയാഴ്ച രാത്രി നടന്ന 53-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് ഡ്രോയില്‍ 26 ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തതായി മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്‌സ് എല്‍എല്‍സി അറിയിച്ചു.

നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചു വന്ന ഇവര്‍ ഓരോരുത്തരും 38,461 ദിര്‍ഹം വീതമാണ് നേടിയത്. 2, 22, 25, 34, 42 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍. കൂടാതെ, 1,226 വിജയികള്‍, നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചു വന്നതോടെ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതവും നേടി.

റാഫിള്‍ ഡ്രോയില്‍ മൂന്ന് ഭാഗ്യശാലികള്‍ 100,000 ദിര്‍ഹത്തിനൊപ്പം, മഹ്‍സൂസിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 100 ഗ്രാം വീതമുള്ള സ്വര്‍ണ സമ്മാനങ്ങള്‍ക്കും ഇത്തവണ അര്‍ഹരായി. 8348072, 8149949, 8347473 എന്നീ ഐഡികളിലൂടെ യഥാക്രമം നാസിഷ്‍‍, ജഗ്‍തര്‍, ശൈഖ് എന്നിവര്‍ വിജയികളായി.

ആകെ 1,729,100 ദിര്‍ഹമാണ് കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത്. മഹ്‍സൂസ് നറുക്കെടുപ്പ് ആരംഭിച്ച് ഒരു വര്‍ഷം തികയുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സ്വര്‍ണ സമ്മാനം കഴിഞ്ഞ നറുക്കെടുപ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

'ഞങ്ങളുടെ ഉപഭോക്താക്കളാണ് മഹ്‍സൂസില്‍ ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടവര്‍. അവരുടെ ജീവിതത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കാനാണ് ഞങ്ങള്‍ എപ്പോഴും ആലോചിക്കുന്നതും പുതിയ അവസരങ്ങളൊരുക്കുന്നതും. അതുകൊണ്ടാണ്ട് റാഫിള്‍ ഡ്രോയില്‍ വിജയികളായ ഓരോരുത്തര്‍ക്കും 100 ഗ്രാം സ്വര്‍ണം വീതം സമ്മാനിച്ചുകൊണ്ട് ഞങ്ങളുടെ ഒന്നാം വാര്‍ഷികം ആഘോഷിച്ചത്.

സ്വന്തം സ്വപ്‍നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ഞങ്ങളെ വിശ്വസിച്ച ഉപഭോക്താക്കളോടുള്ള കൃതജ്ഞത പ്രകടിപ്പിക്കാനുള്ള അവസരമായാണ് അതിനെ ഞങ്ങള്‍ കണ്ടത് - ഈവിങ്സ് എല്‍.എല്‍.സി സി.ഇ.ഒ ഫരീദ് സംജി പറഞ്ഞു. 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്.

2021 ഡിസംബര്‍ നാല് ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും.

ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇത് കൂടാതെ ഇപ്പോള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിവാരം മൂന്ന് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്ന റാഫിള്‍ ഡ്രോയിലേക്ക് കൂടി ഓട്ടോമാറ്റിക് എന്‍ട്രി ലഭിക്കുന്നു.

മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും. 'മഹ്‌സൂസ്' എന്നാല്‍ അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ഒരേയൊരു പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്സൂസ്, ആഴ്ചതോറും നല്‍കുന്ന ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളിലൂടെ ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണൊരുക്കുന്നത്.

ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹ്‍സൂസ്. ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. മഹ്‍സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്‍സൂസ് ദേസി ഫേസ്‍ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.

The winners of the first annual lottery of Mahsoos won 1,729,100 dirhams and gold prizes.

Next TV

Related Stories
അനധികൃത താമസക്കാരെ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

Jan 28, 2022 09:58 PM

അനധികൃത താമസക്കാരെ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

അനധികൃതമായി താമസിച്ചുവരികയായിരുന്ന് മൂന്ന് വിദേശികളെ രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ്...

Read More >>
മയക്കുമരുന്ന് കള്ളക്കടത്ത്; ബോട്ടില്‍ കടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പിടിയിൽ

Jan 28, 2022 09:50 PM

മയക്കുമരുന്ന് കള്ളക്കടത്ത്; ബോട്ടില്‍ കടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പിടിയിൽ

ഒമാനില്‍ മയക്കുമരുന്ന് കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച സംഘങ്ങള്‍ പൊലീസിന്റെ...

Read More >>
അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

Jan 28, 2022 04:25 PM

അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

അത്ഭുതകരം ഈ അതിജീവനം... മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്. കോവിഡ് മൂലമുണ്ടായ ഗുരുതര അണുബാധയെ തുടർന്ന് 6 മാസം തീവ്രപരിചരണ...

Read More >>
സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

Jan 28, 2022 03:50 PM

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌...

Read More >>
അബുദാബിയിൽ കുട്ടികൾക്കായി  പ്രത്യേക വാക്സീൻ കേന്ദ്രം

Jan 28, 2022 03:43 PM

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ കേന്ദ്രം

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ...

Read More >>
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
Top Stories