ഉംറക്കും മദീന സന്ദർശനത്തിനുമുള്ള അനുമതിക്ക് തടസ്സമില്ല

ഉംറക്കും മദീന സന്ദർശനത്തിനുമുള്ള അനുമതിക്ക് തടസ്സമില്ല
Dec 4, 2021 03:59 PM | By Anjana Shaji

മക്ക : ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ഉംറക്കും മദീന സന്ദർശനത്തിനുമുള്ള അനുമതിക്ക് തടസ്സമില്ലെന്നു സൗദി ഹജ്, ഉംറ മന്ത്രാലയം.

ഉംറ കര്‍മം നിര്‍വഹിക്കാനും വിശുദ്ധ ഹറമില്‍ പ്രാർഥനകളിൽ പങ്കെടുക്കാനും മസ്ജിദുന്നബവി റൗദ ഷരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും സന്ദർശനം നടത്താനും പെര്‍മിറ്റുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും പ്രോട്ടോകോളുകളിലും മാറ്റം വരുത്തിയിട്ടില്ലെന്ന് ഹജ്, ഉംറ മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഷാം സഈദ് വ്യക്തമാക്കി.

വാക്‌സീന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കുക എന്നതാണ് ഉംറ, സിയാറത്ത് പെര്‍മിറ്റുകള്‍ക്കും ഹറമിലും റൗദ ഷരീഫിലും നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാനുള്ള പെര്‍മിറ്റുകള്‍ക്കുമുള്ള അടിസ്ഥാന വ്യവസ്ഥ.

ഒമിക്രോൺ സാഹചര്യത്തിൽ സൗദിയിൽ ഫെബ്രുവരി മുതൽ ബൂസ്റ്റർ (മൂന്നാമത്തെ) ഡോസ് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് വാക്‌സീന്‍ രണ്ടു ഡോസെടുത്തവര്‍ എട്ടു മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. രണ്ടു ഡോസ് എടുത്ത് എട്ടു മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചില്ലെങ്കില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാവില്ല.

Permission to visit Umrah and Madinah is not barred

Next TV

Related Stories
താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

Jan 24, 2022 09:54 PM

താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

മംഗളുരു സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍ ഹൃദയാഘാതം കാരണം മരണപ്പെട്ടു. ബെളത്തങ്ങാടി സ്വദേശി അബ്ദുൽ ഹമീദ് (53) ആണ് ബിഷ കിങ് അബ്ദുള്ള ആശുപത്രിയിൽ...

Read More >>
യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

Jan 24, 2022 09:49 PM

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി...

Read More >>
ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

Jan 24, 2022 09:48 PM

ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

കോവിഡ് ബാധിതരുടെ നിർബന്ധിത സമ്പർക്ക വിലക്ക് പത്ത് ദിവസത്തിൽനിന്നും ഏഴായി കുറക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനം ....

Read More >>
മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

Jan 24, 2022 09:29 PM

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച്...

Read More >>
21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

Jan 24, 2022 05:30 PM

21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

21 വർഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് തൃശൂർ തളിക്കുളം സ്വദേശി പ്രസാദ്. രേഖകളെല്ലാം നഷ്ടപ്പെട്ട പ്രസാദിന് ഖത്തറിലെ...

Read More >>
പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

Jan 24, 2022 12:29 PM

പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

സൗദിയില്‍ പുലര്‍ച്ചെ പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു....

Read More >>
Top Stories