#visa | ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ; ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു

#visa | ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ; ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു
Sep 27, 2023 11:19 PM | By Vyshnavy Rajan

റിയാദ് : (gccnews.in ) ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും.

സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈന്‍, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്. ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ് ഉച്ചകോടിയിൽ ചർച്ചയായി.

ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകൾക്ക് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യു.എ.ഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് അറിയിച്ചു.

നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ഗൾഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാർക്കും വിദേശികൾക്കും സ്വതന്ത്രമായി ആറ് ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്താമെന്നും ഇത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിസ നിലവിൽ വരുന്നതോടെ ട്രാൻസിറ്റ് വിസ ആവശ്യമുണ്ടാകില്ല.

#visa #Unified #touristvisa #soon #Facilitates #visiting #all #six #Gulf #countries #singlevisa

Next TV

Related Stories
#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

Apr 8, 2024 09:12 AM

#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് യോ​ഗം ചേ​രു​മെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് (എ​സ്‌.​സി.​ഐ.​എ)...

Read More >>
#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

Jan 14, 2024 01:04 PM

#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി...

Read More >>
#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

Dec 24, 2023 10:36 PM

#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

5 ദ്വീപുകൾ സഞ്ചാരികൾക്കായി അടുത്ത...

Read More >>
Top Stories










News Roundup