#Saudi | സൗദിയിൽ ബസ് സർവീസിന് വിദേശകമ്പനികൾക്ക് ലൈസൻസ്

#Saudi | സൗദിയിൽ ബസ് സർവീസിന് വിദേശകമ്പനികൾക്ക് ലൈസൻസ്
Oct 19, 2023 11:18 PM | By Vyshnavy Rajan

റിയാദ് : (gccnews.in) സൗദി അറേബ്യയിൽ ബസ് സർവിസ് നടത്താൻ വിദേശകമ്പനികൾക്ക് ലൈസൻസ് നൽകുന്നു.

മുഴുവൻ നഗരങ്ങളെയും ചെറുപട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദീർഘദൂര സർവിസിന് ലൈസൻസ് കിട്ടിയ മൂന്ന് കമ്പനികളുടെ ബസുകൾ ഓടിത്തുടങ്ങി. രാജ്യത്തെ മൂന്നു മേഖലകൾ കേന്ദ്രീകരിച്ച് 200 നഗരങ്ങളെ ബന്ധിപ്പിച്ച് 76 റൂട്ടുകളിലാണ് ആദ്യഘട്ടത്തിൽ ബസ് സർവിസ്.

വടക്കൻ സൗദിയിൽ ദർബ് അൽ വതൻ, വടക്കുപടിഞ്ഞാറൻ മേഖലയിൽ നോർത്ത് വെസ്‌റ്റ് കമ്പനി, തെക്കൻ മേഖലയിൽ സാറ്റ് എന്നീ കമ്പനികളാണ് ബസ് സർവിസുകൾ ആരംഭിച്ചത്. ദർബ് അൽവതൻ കമ്പനി 26 റൂട്ടുകളിൽ 75 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 124 സർവിസുകൾ നടത്തും.

നോർത്ത് വെസ്റ്റ് ബസ് കമ്പനി 23 റൂട്ടുകളിൽ 70 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് പ്രതിദിനം 190 സർവിസുകളും സാറ്റ് 27 റൂട്ടുകളിൽ 80 ലേറെ നഗരങ്ങളെ ബന്ധിപ്പിച്ച് ദിവസേന 178 സർവിസുകളാണ് നടത്തുന്നത്. 18 ലക്ഷം യാത്രക്കാർക്ക് ഇതിെൻറ പ്രയോജനം ലഭിക്കും.

റിയാദ്, ജിദ്ദ, മക്ക, മദീന, ദമ്മാം, യാംബു, ജുബൈൽ, ഹഫർ അൽബാത്വിൻ, ബുറൈദ തുടങ്ങി 65 ചെറിയ ബസ് സ്റ്റേഷനുകളും ഏഴു പ്രധാന സ്റ്റേഷനുകളും പുതിയ സർവിസ് ശൃംഖലയുടെ ഭാഗമാകും. പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി ജി.പി.എസ് ട്രാക്കിങ് സംവിധാനങ്ങളും നിരീക്ഷണ കാമറകളും ഘടിപ്പിച്ച ആധുനിക സൗകര്യങ്ങളോടെയുമാണ് ബസുകൾ ഓടുന്നത്.

സൗദി വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്കനുസൃതമായാണ് പൊതുഗതാഗത വികസനം. സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിയാണ് (സാപ്റ്റ്കോ) നിലവിൽ നഗരങ്ങൾക്കിടയിൽ ബസ് സർവിസ് നടത്തുന്നത്.

സ്വകാര്യ കമ്പനികൾ കൂടി വരുന്നതോടെ പൊതുഗതാഗതം കൂടുതൽ മത്സരക്ഷമവും കാര്യക്ഷമവുമാകും. ബസ് റൂട്ടുകളുടെ വിശദവിവരങ്ങളും ടിക്കറ്റ് ബുക്കിങ്ങിനും www.darbalwatan.com, https://booking.nwbus.sa/online/search എന്നീ ലിങ്കുകൾ വഴി നടത്താം.

#Saudi #License #foreigncompanies #busservice #Saudi

Next TV

Related Stories
ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​നം​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ

May 1, 2025 11:54 AM

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​നം​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​നം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി റോ​യ​ൽ ഒ​മാ​ൻ...

Read More >>
അബുദാബിയില്‍ റോബോ ടാക്സി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു

Apr 29, 2025 11:58 AM

അബുദാബിയില്‍ റോബോ ടാക്സി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു

അബുദാബിയില്‍ റോബോ ടാക്സി കൂടുതൽ മേഖലകളിലേക്കു...

Read More >>
നിരവധി നിയമ ലംഘനങ്ങൾ; സൗദിയിൽ അനധികൃത സ്ഥാപനങ്ങള്‍ കണ്ടെത്താൻ പരിശോധന

Apr 28, 2025 10:15 PM

നിരവധി നിയമ ലംഘനങ്ങൾ; സൗദിയിൽ അനധികൃത സ്ഥാപനങ്ങള്‍ കണ്ടെത്താൻ പരിശോധന

അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെയുള്ള പരിശോധനകൾ ശക്തമാക്കി സൗദി...

Read More >>
ഇനി ടാക്സിയും പറക്കും; യുഎഇയിൽ എയർ ടാക്സി ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം

Apr 25, 2025 03:40 PM

ഇനി ടാക്സിയും പറക്കും; യുഎഇയിൽ എയർ ടാക്സി ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം

മണിക്കൂറിൽ 241 കിലോമീറ്റർ വേഗത്തിൽ161 കിലോമീറ്ററിൽ കൂടുതൽ ദൂരം പറക്കാൻ കഴിയുന്ന ഫ്ലയിങ് ടാക്സിയിൽ പൈലറ്റിനു പുറമേ 4 പേർക്ക്...

Read More >>
Top Stories