#Gulf | ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ സര്‍വ്വീസ്; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി

#Gulf | ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ സര്‍വ്വീസ്; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി
Oct 19, 2023 11:36 PM | By Vyshnavy Rajan

(gccnews.in) ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി.

ഗള്‍ഫിലെ പ്രവാസി മലയാളികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരമായി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാളുമായാണ് ദേവര്‍കോവില്‍ ചര്‍ച്ച നടത്തിയത്.

ഫെസ്റ്റിവല്‍ സീസണില്‍ വിമാന കമ്പനികള്‍ അധിക ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയിലുണ്ടെന്നും കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിക്കുവാന്‍ എല്ലാ സഹകരണമുണ്ടാകുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ള എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഗൾഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളില്‍ നിന്ന് വിമാന കമ്പനികള്‍ ഉത്സവ സീസണുകളില്‍ ഭീമമായ തുകയാണ് യാത്രക്കായി ഈടാക്കുന്നത്. തുച്ഛമായ സമ്പാദ്യത്തിന്റെ സിംഹഭാഗവും യാത്രക്കായി മാറ്റിവെക്കേണ്ട ദുരവസ്ഥയാണ് സാഹചര്യമാണ് പ്രവാസികള്‍ക്ക് നിലവിലുള്ളത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 15 കോടി രൂപ ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഇതു കൂടി ഉപയോഗപ്പെടുത്തി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാനാണ് ആലോചനയെന്നാണ് അഹമ്മദ് ദേവര്‍കോവില്‍ മുമ്പ് അറിയിച്ചത്.

യാത്രാ ഷെഡ്യുളും നിരക്കും തീരുമാനിച്ചതിന് ശേഷം യാത്രക്കാരെ കണ്ടെത്തുന്നതിനായി നോര്‍ക്കയുടെയും പ്രവാസി സംഘടനയുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

#Gulf #Cruiseshipservice #Gulf #Minister #AhmedDevarkovil #held #discussion #UnionMinister

Next TV

Related Stories
ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​നം​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ

May 1, 2025 11:54 AM

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​നം​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വാ​ഹ​നം ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി റോ​യ​ൽ ഒ​മാ​ൻ...

Read More >>
അബുദാബിയില്‍ റോബോ ടാക്സി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു

Apr 29, 2025 11:58 AM

അബുദാബിയില്‍ റോബോ ടാക്സി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു

അബുദാബിയില്‍ റോബോ ടാക്സി കൂടുതൽ മേഖലകളിലേക്കു...

Read More >>
നിരവധി നിയമ ലംഘനങ്ങൾ; സൗദിയിൽ അനധികൃത സ്ഥാപനങ്ങള്‍ കണ്ടെത്താൻ പരിശോധന

Apr 28, 2025 10:15 PM

നിരവധി നിയമ ലംഘനങ്ങൾ; സൗദിയിൽ അനധികൃത സ്ഥാപനങ്ങള്‍ കണ്ടെത്താൻ പരിശോധന

അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെയുള്ള പരിശോധനകൾ ശക്തമാക്കി സൗദി...

Read More >>
ഇനി ടാക്സിയും പറക്കും; യുഎഇയിൽ എയർ ടാക്സി ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം

Apr 25, 2025 03:40 PM

ഇനി ടാക്സിയും പറക്കും; യുഎഇയിൽ എയർ ടാക്സി ഹൈബ്രിഡ് ഹെലിപോർട്ടുകൾക്ക് അംഗീകാരം

മണിക്കൂറിൽ 241 കിലോമീറ്റർ വേഗത്തിൽ161 കിലോമീറ്ററിൽ കൂടുതൽ ദൂരം പറക്കാൻ കഴിയുന്ന ഫ്ലയിങ് ടാക്സിയിൽ പൈലറ്റിനു പുറമേ 4 പേർക്ക്...

Read More >>
Top Stories










News Roundup