റിയാദ് : (gccnews.in ) സൗദി അറേബ്യയിൽ ആയുഷ്കാല ഹെൽത്ത് ഇൻഷുറൻസ് നടപ്പാക്കുന്നു. 2024 പകുതിയോടെ ‘ദേശീയ ഇൻഷുറൻസ്’ എന്ന പേരിൽ ഒറ്റ പ്രീമിയം ഇൻഷുറൻസ് നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ പറഞ്ഞു.
റിയാദിൽ വേൾഡ് ഹെൽത്ത് ഫോറത്തിെൻറ ഭാഗമായി നടന്ന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോളിസി എടുത്തുകഴിഞ്ഞാൽ പിന്നീടൊരിക്കലും പുതുക്കേണ്ടതില്ല. പൂർണമായും സർക്കാർ ഫണ്ട് ഇൻഷുറൻസാണിത്. ഇത് ജീവിതകാലം മുഴുവൻ തുടരും. പ്രത്യേക കാലപരിധിയില്ല.
ചികിത്സക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ മുൻകൂർ അനുമതിയുടെയും ആവശ്യമില്ല. ദേശീയ ഇൻഷുറൻസിെൻറ ലക്ഷ്യം വ്യക്തിയുടെ ജീവിതത്തിെൻറ എല്ലാ ഘട്ടങ്ങളിലും ആരോഗ്യ സംരക്ഷണത്തിനാവശ്യമായ സൗകര്യം ഒരുക്കുക എന്നതാണ്.
പൗരനെ 80 വയസ് തികയുന്നതുവരെ ആരോഗ്യത്തോടെയും സുരക്ഷിതമായും നിലനിർത്തികൊണ്ട് പൂർണാരോഗ്യവും ശാരീരികക്ഷമതയും ഉള്ളവനായും നടക്കുകയും, ഓടുകയും, സാധാരണ ജീവിതം നയിക്കുകയും ചെയ്യുന്നവരാക്കുകയും ചെയ്യുന്നതിന് ആയുഷ്കാല ഹെൽത്ത് ഇൻഷുറൻസ് സഹായിക്കും.
#Lifetimehealthinsurance #implemented #SaudiArabia