ദുബൈ: (gccnews.com) ദുബൈയിൽ നിന്ന് പുതിയ സർവീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. ദുബൈയിൽ നിന്ന് കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിലേക്കാണ് ജൂൺ മൂന്ന് മുതൽ സർവീസുകൾ ആരംഭിക്കുക.
ബൊഗോട്ടയിലേക്കുള്ള എമിറേറ്റ്‌സിൻറെ പ്രവേശനത്തോടെ എയർലൈൻറെ തെക്കേ അമേരിക്കൻ ശൃംഖലയെ നാല് ഗേറ്റ്‌വേകളിലേക്ക് വിപുലീകരിക്കും, സാവോ പോളോ, റിയോ ഡി ജനീറോ, ബ്യൂണസ് അയേഴ്‌സ് എന്നിവിടങ്ങളിലേക്കും സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. പ്രതിദിന സർവീസ് ദുബൈയെയും ബൊഗോട്ടയെയും മിയാമി വഴി ബന്ധിപ്പിക്കും.
#Emirates #Airlines #announces #new #daily #service #Dubai