#missing | ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ ജ​ബ​ൽ അ​ഖ്​​ദ​റി​ൽ കാ​ണാ​താ​യ ആ​ൾ​ക്കു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ന്നു

#missing | ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ ജ​ബ​ൽ അ​ഖ്​​ദ​റി​ൽ കാ​ണാ​താ​യ ആ​ൾ​ക്കു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ന്നു
Feb 24, 2024 04:43 PM | By MITHRA K P

മ​സ്ക​ത്ത്​: (gccnews.com) ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ ജ​ബ​ൽ അ​ഖ്​​ദ​റി​ൽ കാ​ണാ​താ​യ​യാ​ൾ​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്നു. സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യു​ടെ (സി.​ഡി.​എ.​എ) സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്ക്യൂ ടീ​മു​ക​ൾ തു​ട​ർ​ച്ച​യാ​യി പ​ത്താം ദി​വ​സ​മാ​ണ്​ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

വാ​ട്ട​ർ റെ​സ്​​ക്യൂ ടീ​മി​ൻറെ​യും ഡ്രോ​ണി​ന്റെ​യും പൊ​ലീ​സ്​ നാ​യു​ടെ​യും മ​റ്റും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ തി​ര​ച്ചി​ൽ ന​ട​ക്കു​ന്ന​തെ​ന്ന്​ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി അ​റി​യി​ച്ചു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ദി​യി​ൽ ര​ണ്ടു​പേ​രാ​ണ് ഫെ​ബ്രു​വ​രി 12ന് ​അ​ക​​പ്പെ​ട്ട​ത്.

ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം തൊ​ട്ട​ടു​ത്ത ദി​വ​സം ല​ഭി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മ​ഴ​ക്കെ​ടു​തി​യി​ൽ രാ​ജ്യ​ത്താ​കെ ആ​റു​പേ​രു​ടെ ജീ​വ​നാ​ണ്​ പൊ​ലി​ഞ്ഞ​ത്.

ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​സ്‌​ക്കി വി​ലാ​യ​ത്തി​ലെ വാ​ദി​യി​ല​ക​പ്പെ​ട്ട്​ ഒ​രു സ്ത്രീ, ​ജ​ബ​ൽ അ​ഖ്​​ദ​റി​ൽ വാ​ദി​യി​ൽ കു​ടു​ങ്ങി ഒ​രാ​ൾ, ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ യാ​ങ്കൂ​ൾ വി​ലാ​യ​ത്തി​ലെ വാ​ദി ഗ​യ്യ​യി​ൽ അ​ക​പ്പെ​ട്ട്​ മ​റ്റൊ​രാ​ൾ, റു​സ്​​താ​ഖി​ലെ വാ​ദി ബ​നീ ഗാ​ഫി​റി​ൽ അ​ക​പ്പെ​ട്ട്​ മൂ​ന്നു കു​ട്ടി​ക​ൾ എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം രാ​ജ്യ​ത്ത്​ വീണ്ടും മ​ഴ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി ഞാ​യ​ർ മു​ത​ൽ ബു​ധ​ൻ വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മു​സ​ന്ദം, ഒ​മാ​ൻ ക​ട​ലി​ൻറെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ, അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ഒ​റ്റ​പ്പെ​ട്ട മ​ഴ ല​ഭി​ച്ചേ​ക്കും. കാ​റ്റി​ൻറെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രി​ക്കും മ​ഴ പെ​യ്യു​ക.

ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കും. പ​ടി​ഞ്ഞാ​റ​ൻ മു​സ​ന്ദം, ഒ​മാ​ൻ ക​ട​ൽ​ത്തീ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​ര​മാ​ല​ക​ൾ 1.5 മു​ത​ൽ 2.5 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്നേ​ക്കും. തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റി​ൻറെ ഭാ​ഗ​മാ​യി മ​രു​ഭൂ​മി പ്ര​ദേ​ശ​ങ്ങ​ളി​ലും തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലും പൊ​ടി​പ​ട​ലം ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

#Search #missing #person #JabalAkhdar #follows #heavy #rain #chill #continues

Next TV

Related Stories
#death | പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

Apr 12, 2024 03:21 PM

#death | പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

പിതാവ്: ഇല്ലിക്കൽ ഹംസ, മാതാവ്: ഖദീജ, ഭാര്യ: റജീന...

Read More >>
#Rain | യുഎഇയില്‍ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പുമായി അധികൃതര്‍

Apr 12, 2024 11:10 AM

#Rain | യുഎഇയില്‍ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പുമായി അധികൃതര്‍

മിതമായ താപനിലയാകും ശനിയാഴ്ച പകല്‍ സമയം അനുഭവപ്പെടുക. ഈ മൂന്ന് ദിവസങ്ങളിലും വടക്ക്പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 5-15 കിലോമീറ്റര്‍ വേഗത്തില്‍...

Read More >>
#death |  മക്കളെ കാണാന്‍ യുഎഇയിലെത്തിയ മലയാളി മരിച്ചു

Apr 11, 2024 09:25 PM

#death | മക്കളെ കാണാന്‍ യുഎഇയിലെത്തിയ മലയാളി മരിച്ചു

നാലുദിവസം മുമ്പ് യുഎഇയിലുള്ള മക്കളുടെ അടുത്തേക്ക് ഭാര്യക്കൊപ്പം...

Read More >>
#rain | ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; വാരാന്ത്യത്തിലെ കാലാവസ്ഥ പ്രവചനം

Apr 11, 2024 08:36 PM

#rain | ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; വാരാന്ത്യത്തിലെ കാലാവസ്ഥ പ്രവചനം

ഈ മൂന്ന് ദിവസങ്ങളിലും വടക്ക്പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 5-15 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാം. ഇത് 25 കിലോമീറ്റര്‍ വേഗതയില്‍...

Read More >>
Top Stories


News Roundup