---
title: "#rain |ഇന്ന് മുതൽ മഴയ്ക്ക് സാധ്യത; കാലാവസ്ഥ അറിയിപ്പ്, തീവ്രത കുറയും, ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി യുഎഇ അധികൃതർ"
english_title: "#weather #warning #issued #week #UAE."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/200324/weather-warning-issued-week-uae"
published_at: "2024-04-22T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662608c0bdc17_rain.jpg"
keywords: []
---

# #rain |ഇന്ന് മുതൽ മഴയ്ക്ക് സാധ്യത; കാലാവസ്ഥ അറിയിപ്പ്, തീവ്രത കുറയും, ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി യുഎഇ അധികൃതർ

> **Lead Summary:** **അബുദാബി: **യുഎഇയിൽ ഈ ആഴ്ചത്തെ കാലാവസ്ഥ മുന്നറിയിപ്പ് പുറത്തുവിട്ടു. ഇന്ന് (തിങ്കൾ) മുതൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു.

## Article Content

**അബുദാബി: **യുഎഇയിൽ ഈ ആഴ്ചത്തെ കാലാവസ്ഥ മുന്നറിയിപ്പ് പുറത്തുവിട്ടു. ഇന്ന് (തിങ്കൾ) മുതൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു.

കഴിഞ്ഞ ആഴ്ചത്തേത് പോലെ കനത്ത മഴയല്ല വരാനിരിക്കുന്നതെന്നും ആശങ്ക വേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായിരുന്ന കാലാവസ്ഥയുമായി താരതമ്യം ചെയ്യാൻ പോലും പറ്റാത്തത്ര തീവ്രത കുറഞ്ഞ മഴയായിരിക്കും ലഭിക്കുകയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ചൊവ്വ രാത്രി വരെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ ഖതം അല്‍ ഷക്ല പ്രദേശത്താണ്.

24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/200324/weather-warning-issued-week-uae)