മൂന്നര വര്‍ഷത്തിനിടെ സൗദിയില്‍ പത്തര ലക്ഷം പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടു

മൂന്നര വര്‍ഷത്തിനിടെ  സൗദിയില്‍ പത്തര ലക്ഷം പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടു
Jan 19, 2022 07:17 PM | By Adithya O P

റിയാദ്: സൗദി അറേബ്യയില്‍ മൂന്നര വര്‍ഷത്തിനിടെ പത്തര ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. 2018 ജനുവരി മുതല്‍ 2021 അവസാനം വരെയുള്ള കാലത്താണ് ഇത്രയുമധികം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത്.

സ്വദേശി ജീവനക്കാരുടെ എണ്ണം ഉയരുകയും ചെയ്തു. രാജ്യത്തെ ആകെ വിദേശ തൊഴിലാളികളില്‍ 10.12 ശതമാനം പേര്‍ക്കാണ് ഇക്കാലയളവില്‍ ജോലി നഷ്ടപ്പെട്ടത്. 2018 മുതലാണ് സ്വകാര്യ മേഖലയിലെ വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 400 റിയാലായി ഉയര്‍ത്തിയത്.

2019 ല്‍ 600 റിയാലായും 2020 ല്‍ 800 റിയാലായും ലെവി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ ആകെ 93.6 ലക്ഷം വിദേശ തൊഴിലാളികളുണ്ട്. ലെവി ഉയര്‍ത്തുന്നതിനു മുമ്പ് 2017 അവസാനത്തില്‍ വിദേശ തൊഴിലാളികള്‍ 1.042 കോടിയായിരുന്നു.

ഇക്കാലയളവില്‍ സൗദി ജീവനക്കാരുടെ എണ്ണം 5.66 ശതമാനമായി വര്‍ധിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആകെ സ്വദേശി ജീവനക്കരുടെ എണ്ണത്തില്‍ 1,79,000 ഓളം പേരുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം ആകെ സ്വദേശി ജീവനക്കാര്‍ 33.4 ലക്ഷമാണ്. 2017 അവസാനത്തില്‍ സൗദി ജീവനക്കാര്‍ 31.6 ലക്ഷമായിരുന്നു.

One million expatriates have lost their jobs in Saudi Arabia over the past three and a half years

Next TV

Related Stories
അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

May 17, 2022 04:35 PM

അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

അമീർകപ്പ് ഫുട്ബാൾ ഫൈനൽ...

Read More >>
സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

May 17, 2022 04:27 PM

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി...

Read More >>
മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

May 17, 2022 04:22 PM

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു

മോശം കാലാവസ്ഥ; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം...

Read More >>
മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

May 16, 2022 10:11 PM

മലയാളി നഴ്​സ്​ നാട്ടിൽ നിര്യാതയായി

മലയാളി നഴ്​സ്​ നാട്ടിൽ...

Read More >>
മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

May 16, 2022 05:57 PM

മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

മലയാളി യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​...

Read More >>
കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി അധികൃതര്‍

May 16, 2022 05:43 PM

കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി അധികൃതര്‍

കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി...

Read More >>
Top Stories