#death | ഷാർജ സ്കൂൾ കാമ്പസിൽ എട്ട് വയസുകാരൻ മരിച്ച സംഭവം; നീതി തേടി കുടുംബം

#death | ഷാർജ സ്കൂൾ കാമ്പസിൽ എട്ട് വയസുകാരൻ മരിച്ച സംഭവം; നീതി തേടി കുടുംബം
Jul 3, 2024 05:55 PM | By VIPIN P V

ഷാര്‍ജ: (gccnews.in) മാര്‍ച്ച് മാസത്തില്‍ എമിറേറ്റിലെ മുവൈലെ ഏരിയയിലെ ഒരു സ്‌കൂള്‍ കാമ്പസില്‍ മരിച്ച എട്ടുവയസ്സുള്ള ഇന്ത്യന്‍ ബാലന്റെ മരണത്തില്‍ നീതി തേടി കുടുംബം.

റാഷിദ് യാസിര്‍ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. റമദാന്‍ മാസത്തിന്റെ ആദ്യ ദിനമായ മാര്‍ച്ച് 11 ന് രാവിലെ 7 മണിയോടെ സ്‌കൂളില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് റാഷിദ് യാസര്‍ എന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചത്.

തലയ്‌ക്കേറ്റ ക്ഷതം ഗുരുതരമായ മസ്തിഷ്‌കാഘാതത്തിന് കാരണമായതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്.

തലച്ചോറിന്റെ കാമ്പില്‍ കാര്യമായ നീര്‍വീക്കവും ഒന്നിലധികം ബ്ലീഡിംഗ് പോയിന്റുകളും ഉണ്ടായിരുന്നു. ഇത് മരണത്തിന് കാരണമായെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അസംബ്ലി ഏരിയയിലേക്ക് നടക്കുമ്പോള്‍ റാഷിദിനെ ചില ആണ്‍കുട്ടികള്‍ കളിയാക്കുന്നത് സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഒരു കൊച്ചുകുട്ടി അവനെ കളിയാക്കി കൊണ്ട് രണ്ടുതവണ ചവിട്ടി.

നാല് ആണ്‍കുട്ടികള്‍ റാഷിദിന്റെ പിന്നാലെ ഓടുന്നതും സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം റാഷിദ് നിലത്തു വീഴുന്നു.

അവന്റെ വീഴ്ചയിലേക്ക് നയിക്കുന്ന നിര്‍ണായക നിമിഷങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടില്ല. സംഭവങ്ങളുടെ ക്രമത്തില്‍ ഒരു വിടവ് അവശേഷിക്കുന്നതായും പൊലീസ് പറഞ്ഞു.

കാണാതായ ഈ നിമിഷങ്ങളില്‍ റാഷിദിനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

മകന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നത് വരെ തങ്ങൾ വിശ്രമിക്കില്ലെന്ന് കുട്ടിയുടെ പിതാവ് ഹബീബ് യാസര്‍ പറഞ്ഞു. തങ്ങളുടെ കുട്ടിയെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു.

'ഒരു കുട്ടിയ്ക്ക് സ്‌കൂള്‍ രണ്ടാമത്തെ വീട് പോലെയായിരിക്കണം, പക്ഷേ എന്റെ കുട്ടി സ്‌കൂള്‍ പരിസരത്ത് പീഡനത്തിന് ഇരയായി.

എന്റെ കുട്ടിയെ പരിപാലിച്ചില്ല, ഞങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ടു, മറ്റ് കുട്ടികള്‍ ഇതേ അവസ്ഥ നേരിടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല', അദ്ദേഹം ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന് അയച്ച പരാതിയില്‍ പറയുന്നു.

കുട്ടിയുടെ വിയോഗത്തിലുള്ള വേദന കുടുംബവുമായി പങ്കിടുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ അനാവശ്യമായി തെറ്റിദ്ധരിപ്പിക്കുന്നതാണ് ആരോപണങ്ങളെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

ബസില്‍ നിന്ന് ക്ലാസ് മുറിയിലേക്ക് റാഷിദിനൊപ്പം ഒരു ആയയും ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്നും റാഷിദിന്റെ ജീവിതത്തിലെ നിര്‍ണായകമായ അവസാന നിമിഷങ്ങള്‍ പകര്‍ത്താന്‍ അസംബ്ലി ഏരിയയില്‍ സിസിടിവി ക്യാമറ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും വിശദീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ വിസമ്മതിച്ചു.

മരിച്ച കുട്ടിയ്ക്ക് അനുശോചനമോ പ്രാര്‍ത്ഥന യോഗമോ നടത്താത്തത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ചോ സഹപാഠികളുടെ മാതാപിതാക്കളെ സംഭവത്തെക്കുറിച്ച് അറിയിക്കാത്തതിനെ കുറിച്ചോ സ്കൂൾ അധികൃതർ പരാമര്‍ശിച്ചിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാകാതെ ഇത്തരം വിഷയങ്ങളിൽ ഉത്തരം നല്‍കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും പ്രിന്‍സിപ്പിള്‍ പറഞ്ഞു. റാഷിദ് സ്‌കൂളില്‍ കുഴഞ്ഞുവീണതായി ഒരു ഫോണ്‍കോളിലൂടെയാണ് വിവരം ലഭിക്കുന്നത്.

ഉടനെ തന്നെ റാഷിദിനെ സ്‌കൂള്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. ശേഷമാണ് കുടുംബത്തെ വിവരം അറിയിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

#Eight #year #old #boy #dies #Sharjahschoolcampus #Family #seeks #justice

Next TV

Related Stories
#imprisonment | മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ ഡ്രൈ​വി​ങ്​; ത​ട​വും പി​ഴ​യും വി​ധി​ച്ചു

Oct 4, 2024 10:44 PM

#imprisonment | മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ ഡ്രൈ​വി​ങ്​; ത​ട​വും പി​ഴ​യും വി​ധി​ച്ചു

എ​ല്ലാ​വി​ധ ബാ​ങ്കി​ങ് സൗ​ക​ര്യ​ങ്ങ​ളി​ലും വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡ്രൈ​വി​ങ് ലൈ​സ​ന്‍സ് ഒ​രു വ​ര്‍ഷ​ത്തേ​ക്ക്...

Read More >>
#Imprisonment | വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി വാങ്ങി; അധ്യാപകന് തടവും പിഴയും

Oct 4, 2024 10:39 PM

#Imprisonment | വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി വാങ്ങി; അധ്യാപകന് തടവും പിഴയും

പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചതോടെയാണ് അധ്യാപകന്റെ മോശം പെരുമാറ്റത്തിന്റെ തെളിവുകൾ...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു

Oct 4, 2024 09:28 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു

ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയിൽ എസി മെക്കാനിക്കായി ജോലിചെയ്ത് വരികയായിരുന്നു. ബഹ്‌റൈൻ പ്രതിഭ വെസ്റ്റ് റിഫ യൂണിറ്റ് അംഗമായ മോഹനൻ ഭാസ്‌ക്കരൻറെ...

Read More >>
#Iranshipwreck | ഇറാന്‍ കപ്പലപകടം: മലയാളി യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു; ഇന്ന് കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് അയയ്ക്കും

Oct 4, 2024 03:20 PM

#Iranshipwreck | ഇറാന്‍ കപ്പലപകടം: മലയാളി യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു; ഇന്ന് കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് അയയ്ക്കും

തുടര്‍ന്ന്, ഹനീഷിന്റെ മൃതദേഹം തിരച്ചറിഞ്ഞു. കൊല്‍ക്കത്ത സ്വദേശിയുടെ മൃതദേഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ അത് നാട്ടിലേക്ക് അയച്ചു. കണ്ണൂര്‍...

Read More >>
#founddead | സൗദിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Oct 4, 2024 03:11 PM

#founddead | സൗദിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിലെ ദമാം ഖാലിദിയയിൽ താമസിക്കുന്ന മുറിയിൽ ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണു ബന്ധുക്കൾക്കു ലഭിച്ച...

Read More >>
#Bigticket | ബിഗ് ടിക്കറ്റ്: അബുദാബിയിലെ ഡെലിവറി ഡ്രൈവർക്ക് 45 കോടിയിലേറെ രൂപ ഗ്രാൻഡ് പ്രൈസ്

Oct 4, 2024 02:23 PM

#Bigticket | ബിഗ് ടിക്കറ്റ്: അബുദാബിയിലെ ഡെലിവറി ഡ്രൈവർക്ക് 45 കോടിയിലേറെ രൂപ ഗ്രാൻഡ് പ്രൈസ്

അതിൽ ഒന്നിലാണ് ഭാഗ്യം തുണച്ചത്. 2007 മുതൽ ഇവർ ബിഗ് ടിക്കറ്റിൽ ഭാഗ്യ പരീക്ഷണം...

Read More >>
Top Stories