#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്
Sep 16, 2024 04:05 PM | By Jain Rosviya

മനാമ: (gcc.truevisionnews.com)രാജ്യത്ത് സന്ദർശക വീസയിൽ എത്തുന്നവർ വർക്ക് പെർമിറ്റ് വീസകളിലേക്ക് മാറ്റുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തുന്നു.

വർക്ക് പെർമിറ്റ് വീസകളുടെ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി, സന്ദർശക വീസകൾ വർക്ക് പെർമിറ്റുകളായി മാറ്റില്ലെന്ന് ഗ്യാരൻ്റർമാർ ഉറപ്പാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.

നിലവിൽ ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ കർശനമായ മാനദണ്ഡങ്ങളാണ് ഈ വിഷയത്തിൽ ഏർപ്പെടുത്തുന്നത്.

ബഹ്‌റൈൻ എൻട്രി വീസ നിയമത്തിന്റെ ആർട്ടിക്കിൾ 4 പ്രകാരമാണ് പുതിയ നയം . ഈ വർഷാരംഭത്തിൽ തന്നെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷനാലിറ്റി, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) ഇക്കാര്യത്തിൽ മാനദണ്ഡങ്ങൾ നൽകിയിരുന്നു.

അത് പ്രകാരം ഒരു ഗ്യാരൻ്ററില്ലാതെ സന്ദർശക വീസകൾ വർക്ക് പെർമിറ്റുകളോ ഫാമിലി റീയൂണിഫിക്കേഷൻ വീസകളോ ആയി മാറ്റുന്നത് സംബന്ധിച്ച് രൂപരേഖകൾ നൽകിയിരുന്നു.

ഇത്തരത്തിൽ മാറുമ്പോൾ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഒരു അധിക ഫീസ് ഈടാക്കാനും എൻപിആർഎ ആവശ്യപ്പെട്ടിരുന്നു.

ബഹ്‌റൈനിലെ വിദേശികളുടെ പ്രവേശനവും താമസവും നിയന്ത്രിക്കുന്ന നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും സർക്കാർ വ്യക്തമാക്കുകയും ചെയ്തു .

#Bahrain #tighten #controls #Strict #ban #conversion #visitor #visa #work #permit

Next TV

Related Stories
മുൻകരുതൽ നടപടി; ആർഎസ്‌വി വൈറസിനെതിരെ വാക്സീൻ എടുക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

Apr 11, 2025 10:14 AM

മുൻകരുതൽ നടപടി; ആർഎസ്‌വി വൈറസിനെതിരെ വാക്സീൻ എടുക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

ആർ‌എസ്‌വി വാക്സീൻ എടുക്കുന്നത് കുറഞ്ഞത് രണ്ട് വർഷത്തേക്ക് സംരക്ഷണം നൽകുമെന്നും മന്ത്രാലയം അറിയിച്ചു. ഖത്തറിലെ പ്രാഥമികാരോഗ്യ കോർപ്പറേഷൻ (PHCC)...

Read More >>
മ​സാ​ജ് സെ​ന്റ​റി​ൽ അ​നാ​ശാ​സ്യം: ജി​ദ്ദ​യി​ൽ നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

Apr 11, 2025 09:08 AM

മ​സാ​ജ് സെ​ന്റ​റി​ൽ അ​നാ​ശാ​സ്യം: ജി​ദ്ദ​യി​ൽ നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ ആ​ദ്യ​ഘ​ട്ട​ത്തി​ൽ...

Read More >>
മലയാളി യുവാവ് ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ; നാട്ടിൽ നിന്നും തിരികെ എത്തിയത് ഒരാഴ്ച മുൻപ്

Apr 11, 2025 09:04 AM

മലയാളി യുവാവ് ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ; നാട്ടിൽ നിന്നും തിരികെ എത്തിയത് ഒരാഴ്ച മുൻപ്

കഴിഞ്ഞ ദിവസമാണ് താമസസ്ഥലത്ത് മരിച്ചതായി വിവരം ലഭിച്ചത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾ...

Read More >>
ഉടുമ്പിനെ വേട്ടയാടിയ നിരവധി പേർ ഒമാനിൽ പിടിയിൽ

Apr 10, 2025 05:11 PM

ഉടുമ്പിനെ വേട്ടയാടിയ നിരവധി പേർ ഒമാനിൽ പിടിയിൽ

പിടിയിലായവര്‍ക്കെതിരെയുള്ള നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ച്‍ വ​രി​ക​യാ​ണെന്ന് അ​ധി​കൃ​ത​ർ...

Read More >>
സൗദിയിൽ പ്രവാസികൾക്ക് പാസ്പോർട്ട് വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം

Apr 10, 2025 03:13 PM

സൗദിയിൽ പ്രവാസികൾക്ക് പാസ്പോർട്ട് വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം

നഷ്ടപ്പെട്ട പാസ്പോർട്ടിലാണ് ഓൺലൈൻ അപ്ഡേഷൻ വരുത്തിയതെന്ന് തെളിയക്കപ്പെട്ടാൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ്...

Read More >>
Top Stories