#Shooting | വാദി അൽ കബീറിലെ വെടിവെപ്പ്; ഒമാന് പിന്തുണയുമായി ഇറാഖും ജോർദാനും

#Shooting | വാദി അൽ കബീറിലെ വെടിവെപ്പ്; ഒമാന് പിന്തുണയുമായി ഇറാഖും ജോർദാനും
Jul 17, 2024 09:50 PM | By VIPIN P V

മസ്കറ്റ്: (gccnews.in) ഒമാനിലെ വാദി അൽ കബീറിലുണ്ടായ വെടിവെപ്പിൽ ഒമാന് പിന്തുണയുമായി ഇറാഖും ജോർദാനും.

ഇറാഖ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഫുആദ് ഹുസൈനും, ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദിയും, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയെ ടെലിഫോണിൽ വിളിച്ച് തങ്ങളുടെ പിന്തുണ അറിയിക്കുകയായിരുന്നു.

വാദി അൽ കബീർ പ്രദേശത്തെ മസ്ജിദിന് സമീപമുണ്ടായ വെടിവെയ്പ്പിൽ ഒമാനോട് ഇറാഖിന്റെ ഐക്യദാർഢ്യം അറിയിച്ചുകൊണ്ടാണ് ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഫുആദ് ഹുസൈൻ ടെലിഫോണിൽ സയ്യിദ് ബദറുമായി സംസാരിച്ചത്.

ഒപ്പം ഇരു രാജ്യങ്ങൾ തമ്മിൽ വളർന്നു വരുന്ന ബന്ധവും ഇരുനേതാക്കളും അവലോകനം ചെയ്തു.

മേഖലയിലെ ചില സംഭവ വികാസങ്ങളെകുറിച്ചും, പ്രാദേശികവും ആഗോളവുമായ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ നിലനിർത്തുന്നതിനുള്ള എല്ലാ മാർഗങ്ങളെയും പിന്തുണയ്ക്കുന്ന ഇരു രാജ്യങ്ങളുടെയും സ്ഥിരതയുള്ള നിലപാടുകൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും ഇരുവരും പറഞ്ഞു.

സംഭവത്തിൽ ജീവൻ നഷ്ടമായ അഞ്ച് പേരുടെ വിയോഗത്തിലും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ രക്തസാക്ഷിത്വത്തിലും ഇറാഖിന്റെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

ജോർദാൻ വിദേശകാര്യ മന്ത്രിയും ഒമാനോട് രാജ്യത്തിന്റെ ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. ചില സിവിലിയന്മാരുടെ വിയോഗത്തിലും ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ രക്തസാക്ഷിത്വത്തിലും അദ്ദേഹവും അനുശോചനം അറിയിച്ചു.

ഒമാനും ജോർദാനും തമ്മിലുള്ള ബന്ധവും, കൂടാതെ എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഫലപ്രദമായ സഹകരണത്തിനും പ്രാധാന്യം നൽകുമെന്നും ഇരുവരും ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞു.

#Shooting #WadiAlKabir #Iraq #Jordan #supported #Oman

Next TV

Related Stories
 #biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

Sep 16, 2024 07:23 PM

#biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

ബയാന്‍ കൊട്ടാരത്തില്‍ ഇന്ന് രാവിലെയാണ് അമീറിന്റെ ഫിംഗര്‍പ്രിന്റ് അധികൃതര്‍ എടുത്തത്....

Read More >>
 #Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

Sep 16, 2024 05:34 PM

#Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

യാ​ത്രാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും ച​ര​ക്കു​ക​ളു​ടെ സു​ഗ​മ​മാ​യ ച​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള...

Read More >>
#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

Sep 16, 2024 04:05 PM

#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

നിലവിൽ ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ കർശനമായ മാനദണ്ഡങ്ങളാണ് ഈ വിഷയത്തിൽ...

Read More >>
#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Sep 16, 2024 03:15 PM

#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

38 നില കെട്ടിടത്തിലെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി വീണതെന്നാണ് കരുതുന്നത്. യുവതി ഏത് രാജ്യക്കാരിയാണെന്ന്...

Read More >>
#Middaywork  | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

Sep 16, 2024 01:48 PM

#Middaywork | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

ചൂട് കനത്തതോടെ ജൂണ്‍ ഒന്നുമുതലാണ് ഉച്ച സമയത്ത് പുറം ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മന്ത്രാലയം...

Read More >>
Top Stories