#Drug | സൗദിയിൽ മയക്കുമരുന്ന് വേട്ട ശക്തമാക്കി; പ്രവാസികളടക്കം 25 പേർ അറസ്റ്റിൽ

#Drug | സൗദിയിൽ മയക്കുമരുന്ന് വേട്ട ശക്തമാക്കി; പ്രവാസികളടക്കം 25 പേർ അറസ്റ്റിൽ
Jul 20, 2024 08:22 PM | By VIPIN P V

റിയാദ്: (gccnews.in) സൗദിയിൽ രാജ്യവ്യാപകമായ മയക്കുമരുന്ന് വേട്ടയിൽ 25 പേർ അറസ്റ്റിൽ. മയക്കുമരുന്ന് കേസിൽ പ്രവാസിയടക്കം രണ്ട് പേരുടെ വധശിക്ഷയും നടപ്പാക്കി.

ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെ നേതൃത്വത്തിലാണ് പരിശോധന. മക്ക പ്രവിശ്യയിൽ പാകിസ്താൻ, സൗദി പൗരന്മാർക്കാണ് ഹെറോയിൻ കടത്തിന് വധശിക്ഷ വിധിച്ചത്.

മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനും, ചെറുക്കുന്നതിനുമായുള്ള ക്യാമ്പയിൻ തുടരുകയാണ്. 25 മയക്കുമരുന്നുകാരെയാണ് ഇന്ന് രാജ്യവ്യാപകമായി പരിശോധനയിൽ പിടികൂടിയത്.

ഇതിൽ മയക്കുമരുന്ന് കടത്തുകാരും, കച്ചവടക്കാരും, ഡീലർമാരും ഉൾപ്പെടും. ഖാത്ത് ഇലകൾ കടത്തിയതിന് 13 അംഗ സംഘത്തെയാണ് ജിസാനിൽ അറസ്റ്റ് ചെയ്തത്.

ഹാഷിഷ്, ടാബ്ലെറ്റ് തുടങ്ങിയ ലഹരികളുമായി ബന്ധപ്പെട്ട് നാല് പേർ ഖസീം മേഖലയിൽ പിടിക്കപ്പെട്ടിരുന്നു. ഇതേ കുറ്റകൃത്യത്തിനായി അസീർ മേഖലയിൽ മുന്നു പേരെയും പിടികൂടി.

ജിസാൻ മേഖലയിൽ 15 കിലോഗ്രാം മയക്കുമരുന്നുമായി ഒരാളെയും, രണ്ട് ബംഗ്ലാദേശികളെ കിഴക്കൻ മേഖലയിൽ നിന്നും പിടികൂടി. പിടിയിലായവർക്കെതിരെ കടുത്ത നിയമ നടപടികൾ ഉണ്ടാകും.

മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ 911 എന്ന നമ്പരിലും മറ്റ് പ്രദേശങ്ങൾ 999 എന്ന നമ്പറിൽ ബന്ധപ്പെട്ടും അധികൃതരെ അറിയിക്കണമെന്നും നാർക്കോട്ടിക് കൺട്രോൾ അധികൃതർ അറിയിച്ചു.

#Drug #hunt #intensified #Saudi #people #including #nonresidents #arrested

Next TV

Related Stories
 #biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

Sep 16, 2024 07:23 PM

#biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

ബയാന്‍ കൊട്ടാരത്തില്‍ ഇന്ന് രാവിലെയാണ് അമീറിന്റെ ഫിംഗര്‍പ്രിന്റ് അധികൃതര്‍ എടുത്തത്....

Read More >>
 #Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

Sep 16, 2024 05:34 PM

#Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

യാ​ത്രാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും ച​ര​ക്കു​ക​ളു​ടെ സു​ഗ​മ​മാ​യ ച​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള...

Read More >>
#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

Sep 16, 2024 04:05 PM

#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

നിലവിൽ ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ കർശനമായ മാനദണ്ഡങ്ങളാണ് ഈ വിഷയത്തിൽ...

Read More >>
#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Sep 16, 2024 03:15 PM

#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

38 നില കെട്ടിടത്തിലെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി വീണതെന്നാണ് കരുതുന്നത്. യുവതി ഏത് രാജ്യക്കാരിയാണെന്ന്...

Read More >>
#Middaywork  | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

Sep 16, 2024 01:48 PM

#Middaywork | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

ചൂട് കനത്തതോടെ ജൂണ്‍ ഒന്നുമുതലാണ് ഉച്ച സമയത്ത് പുറം ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മന്ത്രാലയം...

Read More >>
Top Stories