#expatriates | ഒമാനില്‍ നിരവധി തൊഴില്‍ മേഖലകളില്‍ പ്രവാസികള്‍ക്ക് വിലക്ക്; മലയാളികൾക്കും തിരിച്ചടി

#expatriates | ഒമാനില്‍ നിരവധി തൊഴില്‍ മേഖലകളില്‍ പ്രവാസികള്‍ക്ക് വിലക്ക്; മലയാളികൾക്കും തിരിച്ചടി
Jul 24, 2024 08:19 PM | By VIPIN P V

മസ്‌കത്ത്: (gccnews.in) ഒമാനില്‍ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ പ്രവാസികള്‍ക്ക് വിലക്ക് വരുന്നു. 30 വിഭാഗങ്ങളില്‍ കൂടി പ്രവാസി തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്താനും സ്വദേശിവത്കരണം നടപ്പിലാക്കാനും തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു.

ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. സ്വദേശിവത്കരണം നടപ്പിലാക്കാത്ത കമ്പനികളുടെ തൊഴില്‍ പെര്‍മിറ്റ് (വീസ) നിരക്ക് ഉയര്‍ത്തുന്നത് പരിശോധിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ നൂറ് കണക്കിന് തസ്തികകളില്‍ പ്രവാസികള്‍ക്ക് തൊഴില്‍ വിലക്കുണ്ട്. ഈ വിഭാഗങ്ങളിലൊന്നും പ്രവാസികള്‍ക്ക് വീസ അനുവദിക്കുന്നില്ല.

പുതുതായി തൊഴില്‍ വിലക്ക് വരുന്ന വിഭാഗങ്ങളെ കുറിച്ച് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാകും അധികൃതരുടെ തീരുമാനം. നേരത്തെ ഏര്‍പ്പെടുത്തിയ വീസ വിലക്കുകള്‍ മൂലം മലയാളികള്‍ അടക്കം ആയിരങ്ങള്‍ക്ക് ജോലി നഷ്ടമായിരുന്നു.

കൂടുതല്‍ മേഖലയില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള മാര്‍ഗരേഖ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലകളില്‍ ഘട്ടം ഘട്ടമായി സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കും.

#Oman #bans #expatriates #many #jobsectors #Malayalis #suffered #setback

Next TV

Related Stories
 #biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

Sep 16, 2024 07:23 PM

#biometricregistration | ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി കുവൈത്ത് ഭരണാധികാരി

ബയാന്‍ കൊട്ടാരത്തില്‍ ഇന്ന് രാവിലെയാണ് അമീറിന്റെ ഫിംഗര്‍പ്രിന്റ് അധികൃതര്‍ എടുത്തത്....

Read More >>
 #Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

Sep 16, 2024 05:34 PM

#Saudicauseway | സൗദി കോസ്​വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ; അവധിദിനങ്ങളിൽ 46,000

യാ​ത്രാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും ച​ര​ക്കു​ക​ളു​ടെ സു​ഗ​മ​മാ​യ ച​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള...

Read More >>
#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

Sep 16, 2024 04:05 PM

#workpermit | നിയന്ത്രണം കടുപ്പിക്കാൻ ബഹ്റൈൻ; സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക്

നിലവിൽ ഈ വിഷയത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ കർശനമായ മാനദണ്ഡങ്ങളാണ് ഈ വിഷയത്തിൽ...

Read More >>
#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Sep 16, 2024 03:15 PM

#death | മുപ്പത്തിയെട്ട് നില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

38 നില കെട്ടിടത്തിലെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി വീണതെന്നാണ് കരുതുന്നത്. യുവതി ഏത് രാജ്യക്കാരിയാണെന്ന്...

Read More >>
#Middaywork  | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

Sep 16, 2024 01:48 PM

#Middaywork | ഖത്തറില്‍ ഉച്ച സമയത്തെ തുറസ്സായ സ്ഥലങ്ങളിലെ തൊഴില്‍ നിരോധനം അവസാനിച്ചു

ചൂട് കനത്തതോടെ ജൂണ്‍ ഒന്നുമുതലാണ് ഉച്ച സമയത്ത് പുറം ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മന്ത്രാലയം...

Read More >>
Top Stories