മസ്കത്ത്: (gcc.truevisionnews.com)തലസ്ഥാനമായ മസ്കത്തിലടക്കം വിവിധ ഗവർണറേറ്റുകളിൽ മഴമേഘം വെളിവായതോടെ അന്തരീക്ഷ താപനിലയിൽ മാറ്റം.
തിങ്കളാഴ്ച രാവിലെ 10ന് 30 മുതൽ 35 ഡിഗ്രി സെൽഷ്യസായിരുന്നു രാജ്യത്തെ പലയിടത്തും അന്തരീക്ഷ താപനില. കഴിഞ്ഞ ആഴ്ചകളിലിത് 30 മുതൽ 45 ഡിഗ്രി വരെ ഉയർന്ന തോതിലായിരുന്നു.
കാലാവസ്ഥ മാറ്റവും ചൂടിൽവന്ന അയവും ജനങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ട്.
ആഗസ്റ്റ് അഞ്ചിനും ഏഴിനുമിടയിൽ അറിബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദത്തിന്റെ ഭാഗമായി ഒമാനിലെ പലഗവർണറേറ്റുകളിലും പരക്കെ മഴക്ക് കാലാവസ്ഥ നിരീക്ഷണകേന്ദ്രം സാധ്യത കൽപ്പിച്ചിരുന്നു.
കാലാവസ്ഥ വ്യതിയാനം മൂലം പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറയാൻ സാധ്യതയുണ്ടെന്നും വാഹനങ്ങൾക്ക് ദൃശ്യത കുറയുമെന്നും ജാഗ്രതപാലിക്കണമെന്നും നിർദേശമുണ്ട്.
ദോഫാർ ഗവർണറേറ്റിലെ തീരദേശങ്ങളിലും മഴക്ക് സാധ്യതയുണ്ട്. സൗത്ത് അൽ ബാത്തിന, അൽ ദഖിലിയ, മസ്കത്ത്, നോർത്ത് അൽ ബാത്തിന, അൽ ദാഹിറ, അൽ ബുറൈമി, നോർത്ത് അൽ ഷർഖിയ, മുസന്ദം എന്നി ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴക്കും മിന്നലിനും സാധ്യതയുണ്ട്.
വാദികൾ രൂപപ്പെടാനും വെള്ളപ്പൊക്കമുണ്ടാവാനും സാധ്യതയുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിപ്പുണ്ട്.
കാലവസ്ഥ വിദഗ്ധർ സ്ഥിതിഗതികൾ സുക്ഷ്മമമായി നിരീക്ഷിച്ച് വരികയാണെന്നും അറിയിപ്പിൽ പറയുന്നു.
#rain #clouds #began #take #place #temperature #dropping #oman