#accident | ഒമാനിലെ ഹൈമ വാഹനാപകടം; മരിച്ചത് നാല് ഇന്ത്യക്കാർ

#accident | ഒമാനിലെ ഹൈമ വാഹനാപകടം; മരിച്ചത് നാല് ഇന്ത്യക്കാർ
Aug 27, 2024 04:53 PM | By Susmitha Surendran

സലാല: (gcc.truevisionnews.com) ഒമാനിലെ ഹൈമ വാഹനാപകടത്തിൽ മരിച്ചത് നാല് ഇന്ത്യക്കാർ. കർണാടക റൈച്ചൂർ ദേവദുർഗ സ്വദേശികളാണ് ഇന്നലെ രാത്രി ഹൈമക്ക് സമീപം നടന്ന വാഹനാപകടത്തിൽ മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

തെഗഹാല സ്വദേശികളായ അദിശേഷ് ബാസവരാജ് (35), പവൻ കുമാർ, പൂജ മായപ്പ, വിജയ മായപ്പ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം.

ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രെയിലറിൽ ഇടിച്ച് കത്തുകയായിരുന്നു. നിസ്‌വയിൽ ജോലി ചെയ്യുന്ന അദിശേഷും ബന്ധുക്കളും സലാല സന്ദർശിച്ച് മസ്‌കത്തിലേക്ക് പോകുമ്പോൾ ഹൈമ കഴിഞ്ഞ് അമ്പത് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.

ബന്ധുക്കൾ വിസിറ്റിംഗ് വിസയിൽ ഒമാൻ സന്ദർശിക്കാനെത്തിയതായിരുന്നു. ഇവരുടെ മൃതദേഹം ഹൈമ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹ്യ പ്രവർത്തകൻ സലീം പറഞ്ഞു.

#Four #Indians #killed #Haima #accident #Oman

Next TV

Related Stories
കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുക മുഴുവൻ ശമ്പളത്തോടുകൂടിയ ഏഴ് തരം അവധികൾ

Apr 21, 2025 04:28 PM

കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ലഭിക്കുക മുഴുവൻ ശമ്പളത്തോടുകൂടിയ ഏഴ് തരം അവധികൾ

ഇതിൽ വൈദ്യ സഹായം, പ്രസവാവധി, മതപരമായ കടമകൾ, വ്യക്തിപരമായ അത്യാവശ്യങ്ങൾ എന്നിവ വരെ ഉൾക്കൊള്ളുന്നു. വിദേശത്തെ ചികിത്സയ്ക്ക് പോകുമ്പോൾ...

Read More >>
നിയമലംഘനം: 11 ഭക്ഷ്യസ്ഥാപനങ്ങൾക്ക് പൂട്ട് വീണു

Apr 21, 2025 01:28 PM

നിയമലംഘനം: 11 ഭക്ഷ്യസ്ഥാപനങ്ങൾക്ക് പൂട്ട് വീണു

നിയമലംഘനങ്ങളുടെ ഗൗരവവും സ്വഭാവവും അനുസരിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തേക്കാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതെന്ന് മന്ത്രാലയം...

Read More >>
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്

Apr 21, 2025 12:29 PM

കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്

ചൊവ്വാഴ്ച വരെ ഈ സാഹചര്യം തുടരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ...

Read More >>
ദുബായിലും സ്വര്‍ണം 'കുതിക്കുന്നു'; വില്‍പ്പന റെക്കോര്‍ഡ് വിലയില്‍

Apr 21, 2025 11:56 AM

ദുബായിലും സ്വര്‍ണം 'കുതിക്കുന്നു'; വില്‍പ്പന റെക്കോര്‍ഡ് വിലയില്‍

യുഎസും മറ്റ് രാജ്യങ്ങളുമായുള്ള താരിഫ് യുദ്ധം കൂടുതല്‍ രൂക്ഷമാവുകയാണെങ്കില്‍ ദുബായിലും സ്വര്‍ണവില റെക്കോര്‍ഡിലെത്തുമെന്ന്...

Read More >>
നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Apr 21, 2025 07:01 AM

നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
Top Stories

News Roundup