#sunstroke | ഹൈക്കിങ്ങിനിടെ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

#sunstroke | ഹൈക്കിങ്ങിനിടെ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം
Sep 22, 2024 09:49 AM | By ADITHYA. NP

ദുബായ്:(gcc.truevisionnews.com) ഹൈക്കിങ്ങി(മലനിരകളിൽ കാൽനടയാത്ര)നിടെ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം. ദുബായിലെ ഹെര്യറ്റ് വാട് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വിദ്യാർഥി ഷോൺ ഡിസൂസയാണ് മരിച്ചതെന്ന് കുടുംബം അറിയിച്ചു.

ഷോണിന്‍റെ മാതാപിതാക്കളും രണ്ട് സഹോദരന്മാരും രക്ഷപ്പെട്ടു.ഞായറാഴ്ച വടക്കൻ എമിറേറ്റുകളിലൊന്നിൽ ഹൈക്കിങ് നടത്തുമ്പോഴായിരുന്നു മകൻ തളർന്നുവീണതെന്ന് പിതാവ് ഏലിയാസ് സിറിൽ ഡിസൂസ പറഞ്ഞു.

ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീന്തലിൽ മിടുക്കനായിരുന്ന ഷോൺ കായികതാരവും മലകയറ്റക്കാരനുമായിരുന്നു.

ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻഎംസി) റിപ്പോർട് പ്രകാരം കഴിഞ്ഞ ഞായറാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില അബുദാബിയിലെ അൽ ദഫ്ര മേഖലയിലെ അൽ ജസീറയിലാണ്– 44.8 ഡിഗ്രി സെൽഷ്യസ്.

കടുത്ത വേനൽക്കാലത്ത് ട്രക്കിങ്ങിനിടെ മുൻപും ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്.

#Indian #student #suffers #sunburn #while #hiking

Next TV

Related Stories
#autumnseason | ശരത് കാലത്തിന് തുടക്കം; താപനില കുറയും, ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ക്കാലത്തിന് അവസാനമായി

Sep 22, 2024 02:44 PM

#autumnseason | ശരത് കാലത്തിന് തുടക്കം; താപനില കുറയും, ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ക്കാലത്തിന് അവസാനമായി

നവംബർ മുതൽ മാർച്ച് വരെ മഴക്കാലം തുടർന്ന് ഈ കാലയളവിൽ വർഷത്തിലെ 22 ശതമാനം മഴ ലഭിക്കുമെന്നാണ്...

Read More >>
#Rulesbroken | നിയമങ്ങൾ ലംഘിച്ചു 3779 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

Sep 22, 2024 02:43 PM

#Rulesbroken | നിയമങ്ങൾ ലംഘിച്ചു 3779 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

സ്കൂട്ടർ, ഇലക്ട്രിക് സ്കൂട്ടർ, സാധാരണ സൈക്കിളുകൾ എന്നിവയിലൂടെ പോകുന്നവർ കാര്യമായ അപകടമുണ്ടാക്കുന്നതായി പൊലീസ്...

Read More >>
#arrest | അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത്  22,716 പേർ

Sep 22, 2024 02:38 PM

#arrest | അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 22,716 പേർ

4,780 പേർ അനധികൃത അതിർത്തി കടക്കാൻ ശ്രമിച്ചതിനും, 3,490 പേർ തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്കുമാണ്...

Read More >>
#death | ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Sep 22, 2024 02:35 PM

#death | ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ഹൃദയാഘാതത്തെ തുടർന്ന് യൂനുസ്...

Read More >>
#insurance | യുഎഇയില്‍ തൊഴിൽനഷ്ട ഇൻഷുറൻസിൽ ചേർന്നവർ 80 ലക്ഷം കടന്നു

Sep 22, 2024 01:59 PM

#insurance | യുഎഇയില്‍ തൊഴിൽനഷ്ട ഇൻഷുറൻസിൽ ചേർന്നവർ 80 ലക്ഷം കടന്നു

അച്ചടക്ക നടപടിയുടെ പേരിൽ പുറത്താക്കിയവർക്കും സ്വയം ജോലി രാജിവച്ചവർക്കും ആനുകൂല്യം...

Read More >>
#founddead | റിയാദിലെത്തിയ ശേഷം കാണാതായ മലപ്പുറം സ്വദേശിയുടെ  മൃതദേഹം മോർച്ചറിയിൽ കണ്ടെത്തി

Sep 22, 2024 12:21 PM

#founddead | റിയാദിലെത്തിയ ശേഷം കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം മോർച്ചറിയിൽ കണ്ടെത്തി

റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിലാണ് കണ്ടെത്തിയത്....

Read More >>
Top Stories










News Roundup